July 16, 2026 |
Share on

നോർവേയിലെ കളിക്കാർക്ക് ഭീമൻ തുകയുടെ ‘ജാക്ക്പോട്ട്’; പിന്നാലെ നിരാശ

കാരണം വ്യക്തമാക്കി അധികൃതർ

നോർവേയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജാക്ക്പോട്ട് ഓപ്പറേറ്ററായ നോർസ്ക് ടിപ്പിംഗിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് കളിക്കാർക്കാണ് ലഭിച്ച സമ്മാന തുകയുടെ ഇരട്ടിയിലധികം പെരുപ്പിച്ച് കാട്ടിയ തെറ്റായ സന്ദേശം ലഭിച്ചത്. കറൻസി കൺവേർഷൻ കോഡിലുണ്ടായ പിഴവിനെ തുടർന്നായിരുന്നു ഇത്. സംഭവത്തിൽ കമ്പനിയുടെ സിഇഒ ടോൺജെ സാഗ്സ്റ്റുൻ രാജിവെച്ചതായി നോർസ്ക് ടിപ്പിംഗ് വ്യക്തമാക്കി.

സാധാരണയായി കമ്പനിക്ക് ജർമ്മനിയിൽ നിന്ന് യൂറോയിലാണ് സമ്മാനത്തുക ലഭിക്കുന്നത്, അത് പിന്നീട് നോർവീജിയൻ ക്രോണറിലേക്ക് മാറ്റും. ഇതിനിടെ ഗെയിം എഞ്ചിനിൽ നൽകിയ മാനുവൽ കോഡിൽ പിശക് സംഭവിക്കുകയായിരുന്നു. തുക 100 കൊണ്ട് ഹരിക്കുന്നതിന് പകരം 100 കൊണ്ട് ഗുണിച്ചു. ഇതോടെ തുകയിൽ വലിയ മാറ്റം സംഭവിച്ചു. ഈ വിവരങ്ങൾ വെള്ളിയാഴ്ച കമ്പനിയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും പ്രദർശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നീക്കം ചെയ്‌തു.

തെറ്റായ പേഔട്ടുകളൊന്നും നടത്തിയിട്ടില്ലെന്ന് നോർസ്ക് ടിപ്പിംഗ് സ്ഥിരീകരിച്ചു. സംഭവം ഉപഭോക്താക്കളിൽ നിന്നും, നിയന്ത്രണ ഏജൻസികളിൽ നിന്നും, നോർവീജിയൻ സാംസ്കാരിക മന്ത്രിയിൽ നിന്നും കടുത്ത വിമർശനത്തിന് കാരണമായിരുന്നു. ഇതിനിടെ സമ്മാന തുക കേട്ട് ജനങ്ങൾ ആകെ ആഹ്ലാദത്തിലായിരുന്നു. പലരും കാറുകൾ വാങ്ങാനും, അവധിക്കാലം ആഘോഷിക്കാമുള്ള പദ്ധതിയിലുമായിരുന്നു. നോർസ്ക് ടിപ്പിംഗിലെ തകരാറുകൾ ഇതാദ്യമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി സാങ്കേതിക പ്രശ്നങ്ങൾ കമ്പനി നേരിട്ടിട്ടുണ്ട്.

content summary: Norway lottery winners mistakenly told they won more money

Leave a Reply

Your email address will not be published. Required fields are marked *

×