June 08, 2026 |
Avatar
Share on

യു ഡി എഫിന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പെന്ന് പിണറായി വിജയന്‍

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പോടെ ഐക്യ ജനാധിപത്യ മുന്നണി ശിഥിലമാവുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍. കണ്ണൂര്‍ പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. . ആന്തൂരിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്തത്തില്‍ എല്‍ ഡി എഫിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുന്‍പ് എല്‍ ഡി എഫ് പരാജയപ്പെട്ട ഘട്ടത്തിലും ഇതുപോലുള്ള സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ബൂത്തുകളില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുമെന്ന കണ്ണൂര്‍ എസ് […]

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പോടെ ഐക്യ ജനാധിപത്യ മുന്നണി ശിഥിലമാവുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍. കണ്ണൂര്‍ പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. .

ആന്തൂരിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്തത്തില്‍ എല്‍ ഡി എഫിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുന്‍പ് എല്‍ ഡി എഫ് പരാജയപ്പെട്ട ഘട്ടത്തിലും ഇതുപോലുള്ള സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്.

ബൂത്തുകളില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുമെന്ന കണ്ണൂര്‍ എസ് പിയുടെ പ്രഖ്യാപനത്തെ ശക്തമായ ഭാഷയില്‍ പിണറായി വിമര്‍ശിച്ചു. അങ്ങനെയാണെങ്കില്‍ ജില്ലയുടെ ക്രമ സമാധാനത്തിന്റെ ചുമതലയുള്ള എസ് പിയുടെ പേരിലാണ് ആദ്യം കേസെടുക്കേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×