July 04, 2026 |
Share on

‘രണ്ടാംമൂഴം’ ‘മഹാഭാരതം’ ആകില്ല!

ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ട് സിനിമയെക്കുറിച്ച് അറിയിക്കുമെന്ന് സംവിധായകന്‍

എം.ടി വാസുദേവന്‍ നായരുടെ നോവല്‍ ‘രണ്ടാമൂഴം’ സിനിമയാകുമ്പോള്‍ മലയാളത്തില്‍ ‘മഹാഭാരതം’ എന്ന പേരിലായരിക്കില്ല ഇറങ്ങുന്നതെന്ന് സംവിധായകന്‍. എന്നാല്‍ മറ്റ് ഭാഷകളില്‍ ‘മഹാഭാരതം’ എന്ന പേരിലാകും ചിത്രം ഇറങ്ങുകയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തി. അബുദാബിയിലായിരിക്കും ചിത്രത്തന്റെ ആദ്യഘട്ട ഷൂട്ടിംഗെന്നും ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ട് സിനിമയെക്കുറിച്ച് അറിയിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

‘രണ്ടാംമൂഴം’ എന്ന നോവല്‍ ‘മഹാഭാരതം’ എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ വന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൊണ്ടല്ല കേരളത്തില്‍ പേരുമാറ്റമെന്നും ചിത്രത്തിന് നേരത്തെ തന്നെ രണ്ടാം മൂഴം എന്ന പേരു തന്നെയാണ് നിശ്ചയിച്ചിരുന്നതെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×