UPDATES

വൈറല്‍

മലയാളി ഫ്രം ഇന്ത്യ മോഷണം;  തെളിവുണ്ട്, ഇനി നിയമത്തിന്റെ വഴി-നിഷാദ് കോയ

സംശയമുണ്ടായപ്പോള്‍ ഡിജോയുമായി സംസാരിച്ചതാണ്. അല്ലെന്ന മറുപടി ഞാന്‍ വിശ്വസിച്ച് പോയി.

                       

മലയാള സിനിമയില്‍ കോപ്പിയടി വിവാദങ്ങള്‍ പുതുമയല്ല. പാട്ടുകളും സീനുകളുമെല്ലാം ഇത്തരം വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തവണ ഉണ്ടായിരിക്കുന്ന തീര്‍ത്തും ഗൗരവമേറിയ വിവാദമാണ്. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലെ കഥ തന്റെ ഇന്തോ-പാക് സ്റ്റോറിയുടെ മോഷണമാണെന്ന് പറയുന്നത് തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയ ആണ്. തെളിവുകളടക്കം വിശദീകരിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം അഴിമുഖവുമായി പങ്ക് വച്ച കാര്യങ്ങള്‍

തെളിവുണ്ട്, ഇനി നിയമനടപടിക്ക്

നിയമവഴിക്ക് പോവാനാണ് തീരുമാനം. പലരുമായി സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം കഥ പങ്ക് വച്ചിട്ടുണ്ട്. ഇതിനെല്ലാം തെളിവുണ്ട്. അയച്ച മെയിലും കോളുമെല്ലാമായി രേഖകളുണ്ട്. പലരും വിളിക്കുന്നുണ്ട്. വെറും ആരോപണങ്ങളല്ല ഉന്നയിക്കുന്നത്. തെളിവുകള്‍ വച്ചിട്ടാണ് സംസാരിക്കുന്നത്. ഇപ്പോഴും വിഷയം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കോളുകള്‍ വരുന്നുണ്ട്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോവുന്നത്. നിയമ നടപടി സ്വീകരിക്കും. പല താരങ്ങളുമായി ഞാന്‍ ഈ കഥയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവര്‍ക്കും കാര്യങ്ങള്‍ അറിയാം. സിനിമയുടെ അനുമതിയുമായി ബന്ധപ്പെട്ട് ചെയ്ത ഔദ്യോഗിക രേഖകളും കൈയിലുണ്ട്. നിയമനടപടി അല്ലാതെ മറ്റ് ഓപ്ഷനൊന്നുമില്ല. നമ്മുക്ക് ഇനി ചെയ്യാന്‍ സാധിക്കുന്നതും അത് മാത്രമാണ്. മലയാളി ഫ്രം അമേരിക്ക എന്റെ കഥയാണെന്ന സംശയമുണ്ടായപ്പോള്‍ ഡിജോയുമായി സംസാരിച്ചതാണ്. അല്ലെന്ന മറുപടി ഞാന്‍ വിശ്വസിച്ച് പോയി.പ്രമോഷണല്‍ കണ്ടന്റ്‌സ് എല്ലാം സിനിമയുടെ മൂലകഥയുമായ് ഒരു ബന്ധവും ഇല്ലാത്തതുമായിരുന്നു. അതാണ് ശരിക്കും സംഭവിച്ചത്.

ദുബൈ വെള്ളപൊക്കത്തില്‍ പെട്ടുപോയി, അറിയാന്‍ വൈകി

ദുബൈയിലായിരുന്നു ഞാന്‍. ആ സമയത്തെ മഴക്കെടുതിയിലും വെള്ളപൊക്കത്തിലും അവിടെ കുടുങ്ങി. അതുകൊണ്ട് തന്നെ മലയാളി ഫ്രം ഇന്ത്യ-യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിലും തുടര്‍ നടപടികളിലേക്ക് പോവുന്നതിലും കാലതാമസം വന്നു. അതാണ് സംഭവിച്ചത്. എന്നിട്ടും അവിടെ നിന്ന് ഡിജോയെ അടക്കം കോണ്‍ട്ാക്ട് ചെയ്യാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം അവര്‍ പറഞ്ഞത് തീര്‍ത്തും വ്യത്യസ്തമായ കഥയാണെന്നാണ്. സിനിമയുടെ ആദ്യ പ്രമോയും മറ്റും അത്തരത്തിലുള്ളത് തന്നെയായിരുന്നു. അവരെ വിശ്വസിച്ചു പോയി. അതാണ് സംഭവിച്ചത്. നാട്ടിലെത്തിയിട്ട് ഡിജോ അടക്കമുള്ളവരെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അവരില്‍ നിന്ന് പ്രതികരണമുണ്ടായില്ല. പിന്നീട് ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നപ്പോള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയാണ് പലരും ചെയ്തത്.

മാപ്പ് പറഞ്ഞിട്ടില്ല

ഇതുവരെ തെറ്റ് അംഗീകരിച്ച് ആരും എന്നെ വിളിച്ചിട്ടില്ല. മാപ്പ പറയുന്ന തരത്തിലുള്ള പ്രതികരണവും ലഭിച്ചിട്ടില്ല-ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതിന് ശേഷം  മലയാളി ഫ്രം ഇന്ത്യ
യുടെ റിലീസിങിന് തൊട്ടുമുന്‍പായി പോസ്റ്റ് ഇട്ടതിനെയാണ് അവര്‍ ചോദ്യം ചെയ്തത്. അല്ലാതെ കഥ മോഷണമല്ല എന്ന വാദം ഉന്നയിച്ചില്ലല്ലോ എന്ന ചോദ്യത്തോട് നിഷാദ് കോയ പ്രതികരിച്ചത് ഇങ്ങനെയാണ്. പോസ്റ്റ ചര്‍ച്ചയായപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയാണ് വിളിച്ചതും. സംസാരിച്ച് വിഷയം തീര്‍ക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. അല്ലാതെയുള്ള സംസാരങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

കഥ ഡിജോയ്ക്ക് കിട്ടിയത് ഇങ്ങനെ

ഇന്തോ-പാക് കഥ, തിരക്കഥയാക്കി നടന്‍ ജയസൂര്യയുമായി സംസാരിച്ചു. ശേഷം ജോഷി ഉള്‍പ്പടെ സംവിധായകരോട് പ്രോജക്റ്റ് നടക്കാന്‍ വേണ്ടി സംസാരിക്കുന്നു. ഇതിനിടെയാണ് ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക് ഡിജോ ജോസിനോട് കഥ പറയുന്നത്. ഇത് ഫോളോ അപ്പ് ചെയ്യാനായി ഡിജോയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഡിജോയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഇടയ്ക്ക് നേരിട്ട് പ്രഥ്വിരാജിനോട് കഥ പറയുന്നു. പ്രഥ്വിരാജാണ് സമാനമായ കഥ നിവിന്‍-ഡിജോ കൂട്ടുകെട്ടില്‍ വരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. പിന്നീട് ഡിജോയുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കഥ അല്ല ഇതെന്നാണ് മറുപടി ലഭിച്ചത്.

 

Content summary; ‘Malayalee from India’ script row: Listin Stephen lashes out against scriptwriter Nishad Koya

Share on

മറ്റുവാര്‍ത്തകള്‍