2008-ലെ മാലേഗാവ് സ്ഥോടനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്ന സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2011-ൽ ൽ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത ശേഷം കണ്ടെത്തി 2016-ൽ കോടതിയിൽ സമർപ്പിച്ചതടക്കം തെളിവിന് ആധാരമായിരുന്ന 13 മൊഴികളാണ് കേസിന്റെ തുടർ നടത്തിപ്പിൽ അപ്രത്യക്ഷമായത്. വ്യാഴാഴ്ച ഈ കേസിലെ ഏഴ് പ്രതികളേയും പ്രത്യേക കോടതി വെറുതെ വിട്ടത് ഇവർക്കെതിരെ ശക്തമായ സംശയം നിലനിൽക്കുമ്പോഴും ശിക്ഷിക്കുന്നതിന് ആവശ്യമായ നിയമപരമായ തെളിവുകൾ ഇല്ല എന്നാണ്. ബി.ജെ.പിയുടെ മുൻ എം.പിയും മുതിർന്ന നേതാവുമായ പ്രഗ്യാസിങ് ഠാക്കൂറും കേണൽ ശ്രീകാന്ത് പുരോഹിതും അടക്കമുള്ള അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വ സംഘടന പ്രവർത്തരെയാണ് കോടതി വെറുതെ വിട്ടത്.
ക്രിമിനൽ നടപടിക്രമത്തിന്റെ 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയ, മുഖ്യ സാക്ഷികളുടെ മൊഴികൾ അടക്കമുള്ള രേഖകളാണ് കാണാതായത്. ഗൂഢാലോചനാ യോഗങ്ങളിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് മുന്നോട്ട് വന്നവരുടെ മൊഴികളാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് രേഖപ്പെടുത്തിയിരുന്നത്. ഹേമന്ത് കാർക്കറെ മഹാരാഷ്ട്ര എ.റ്റി.എസിന്റെ മേധാവിയായിരിക്കേയാണ് മലേഗാവ് സ്ഥോടനത്തിന്റെ അന്വേഷണം നടക്കുന്നത്. ഈ മൊഴി അപ്രത്യക്ഷയതോടെ കോടതിയിൽ ഗൂഢാലോചന തെളിയാക്കാൻ രേഖകളില്ലാതായി. സാക്ഷികളാകട്ടെ കൂറുമാറുകയും ചെയ്തു.
2011-ൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്ത ശേഷം ചില സാക്ഷികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തിരുന്നു. എന്നാൽ രേഖകൾ നഷ്ടപ്പെട്ടത് കേസിൽ നിർണായകമായി മാറി. യഥാർത്ഥ രേഖകൾ നഷ്ടപ്പെട്ടത് കൊണ്ട് മൊഴികളുടെ ഫോട്ടോകോപി ഉപയോഗിക്കാൻ പ്രോസിക്യൂഷൻ കോടതിയോട് അനുമതി ചോദിച്ചു. വിചാരണക്കോടതി അതനുവദിച്ചപ്പോൾ പ്രതികൾ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. പകർപ്പുകൾ യഥാർത്ഥത്തിലുള്ള രേഖകൾ തന്നെയാണ് എന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന പ്രതികളുടെ വാദം ഹൈക്കോടതി അനുവദിച്ചു. കോടതി പുതിയ തെളിവുകൾ കൊണ്ട് വന്നശേഷം ഫോട്ടോകോപികൾ തെളിവായി ഉപയോഗിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാനും എൻ.ഐ.എ-യോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
”എന്നാൽ ഇത്തരത്തിൽ പുതിയ അപേക്ഷ നൽകുന്നതിന് പകരം പ്രോസിക്യൂഷൻ കേസുമായി മുന്നോട്ട് പോയി സാക്ഷികളെ വിചാരണ ചെയ്യുകയായിരുന്നു.”-പ്രത്യേക കോടതി ജഡ്ജി എ.കെ.ലഹോടി വിമർശിച്ചു. സാക്ഷികൾ തങ്ങൾ മൊഴി നൽകിയെന്ന് സമ്മതിച്ചുവെങ്കിലും ആ രേഖ കോടതിയിൽ ഹാജറാക്കാൻ കഴിയായിരുന്നതിനാൽ പ്രതികൾക്ക് അത് നൽകി പരിശേധിക്കുന്നതിനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. പ്രതികൾക്ക് ഇതിന്റെ പകർപ്പുകൾ നൽകിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞുവെങ്കിലും പ്രതികൾ അത് നിഷേധിച്ചു. നൽകിയതിന്റെ രേഖകൾ പ്രോസിക്യൂഷന്റെ കൈവശം ഇല്ലായിരുന്നു.
പ്രോസിക്യൂഷനാകട്ടെ ഈ മൊഴികൾ റിക്കോരഡ് ചെയ്ത മജിസ്‌ട്രേറ്റിനെ ഹാജറാക്കാനും മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ ആകെയുള്ള തെളിവ് മൊഴിയുടേത് എന്ന് പറയുന്ന ഫോട്ടോകോപികൾ മാത്രമായിരുന്നു. പുതിയ ഭരണഘടനയും കൊടിയും അടക്കമുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും മുസ്ലീങ്ങൾക്കെതിരെ പ്രതികാരം നടപ്പാക്കണമെന്നും പ്രതികൾ ചർച്ച ചെയ്തത് കേട്ടിരുന്നുവെന്നായിരുന്നു മജിസ്‌ട്രേറ്റിന് മുമ്പാകെ ഇവർ നൽകിയ മൊഴി. 39 സാക്ഷികളാണ് ഈ കേസിൽ കൂറുമാറിയത്. Malegaon blast case: Documents related to hindu terrorists go missing
Content Summary: Malegaon blast case: Documents related to hindu terrorists go missing
This post was last modified on August 3, 2025 3:18 pm
Leave a Comment