മരണം പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് കടന്നുവരുന്നത്. ചിലപ്പോൾ ഒരു സിനിമാക്കഥപോലെ അവിശ്വസനീയമായ രംഗങ്ങളിലൂടെ അത് കടന്നുപോയെന്നും വരാം. യാഥാർത്ഥ ജീവിതത്തിൽ ഒരു ‘ഫൈനൽ ഡെസ്റ്റിനേഷൻ’ സിനിമയ്ക്ക് സമാനമായ ദാരുണ സംഭവമാണ് ന്യൂയോർക്കിൽ നടന്നിരിക്കുന്നത്. എംആര്‍ഐ സ്കാനിങ് മുറിയിൽ അനുമതിയില്ലാതെ പ്രവേശിച്ച 61-കാരന്റെ ജീവൻ അപ്രതീക്ഷിതമായി പൊലിഞ്ഞ വാർത്ത ആരെയും ഞെട്ടിക്കുന്നതാണ്.
യുഎസ്സിലെ ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. ലോഹനിര്‍മിതമായ വലിയ മാല കഴുത്തില്‍ ധരിച്ചുകൊണ്ടാണ് ഇയാള്‍ സ്‌കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു.
കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള എംആര്‍ഐ മുറിയിലേക്ക് എങ്ങനെയാണ് ഇയാൾക്ക് അനുമതിയില്ലാതെ കടന്നുചെല്ലാൻ കഴിഞ്ഞതെന്നത് വ്യക്തമല്ല. എംആര്‍ഐ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഇയാൾക്ക് സംഭവിച്ച പരിക്കുകൾ എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോഹവസ്തുക്കളുടെ ആകർഷണം കാരണം ആന്തരിക അവയവങ്ങൾക്കോ തലച്ചോറിനോ ഗുരുതരമായ ക്ഷതങ്ങൾ സംഭവിച്ചിരിക്കാം എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് എംആര്‍ഐ. എംആര്‍ഐ (Magnetic Resonance Imaging) യന്ത്രം അതിശക്തമായ കാന്തികമണ്ഡലം ഉപയോഗിച്ചാണ് ശരീരത്തിന്റെ ആന്തരിക ചിത്രങ്ങൾ എടുക്കുന്നത്. ഈ കാന്തികശക്തിക്ക് ലോഹവസ്തുക്കളെ വളരെ വേഗത്തിൽ ആകർഷിക്കാൻ കഴിയും.
സി.ടി. സ്കാൻ, എക്സ്-റേ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, മൃദുവായ കോശങ്ങളുടെ വളരെ വ്യക്തമായ ചിത്രങ്ങൾ എംആര്‍ഐക്ക് നൽകാൻ കഴിയും.എംആര്‍ഐയിൽ അയോണൈസിങ് റേഡിയേഷൻ ഉപയോഗിക്കുന്നില്ല. അതിനാൽ വളരെ സുരക്ഷിതമായ ഒരു പരിശോധനാരീതിയാണിത്.
content summary: Man dies after being pulled into MRI machine
Leave a Comment