June 26, 2026 |
Share on

ന്യൂയോര്‍ക്ക് ഭരിക്കാന്‍ മംദാനി; നഗരത്തിന്റെ ആദ്യ മുസ്ലിം മേയര്‍

പ്രസിഡന്റ് ട്രംപിന്റെ ഭീഷണികളെല്ലാം വോട്ടര്‍മാര്‍ തള്ളി, ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനിക്ക് വിജയം

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ ഭീഷണികളെയും തള്ളിക്കളഞ്ഞ് ന്യൂയോര്‍ക്ക് സിറ്റിയിലെ വോട്ടര്‍മാര്‍. സൊഹ്റാന്‍ മംദാനി നഗരത്തിന്റെ 111-ാമത് മേയറാകും. അമേരിക്കയും അന്താരാഷ്ട്ര സമൂഹവും ഏറെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു ന്യൂയോര്‍ക്കിലേത്. മാംദാനിയുടെ വിജയം ട്രംപിന് കനത്ത പ്രഹരമാകുന്നതിനൊപ്പം, പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഏതുതരത്തിലുള്ള പ്രതികാര നടപടികളാണ് വരാന്‍ പോകുന്നതെന്നും രാജ്യവും ലോകവും ഒരുപോലെ ആകാംക്ഷയില്‍ നോക്കിയിരിക്കുന്നു,

മുന്‍ ഗവര്‍ണറും പ്രൈമറിയില്‍ പരാജയപ്പെട്ടതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുകയും ചെയ്‌തെ ഡെമോക്രാറ്റിക് നേടാവ് ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയറായി മംദാനി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 34 വയസ്സുള്ള മാംദാനി, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

അധികം അറിയപ്പെടാത്തൊരു സംസ്ഥാന നിയമസഭാംഗത്തില്‍ നിന്നാണ് രാജ്യത്തെ(ലോകത്തിലെ തന്നെയും) ഏറ്റവും വലിയ നഗരത്തിന്റെ നേതാവിലേക്കുള്ള മംദാനിയുടെ വിജയം. ജൂണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍, മൂന്ന് തവണ ഗവര്‍ണറായിരുന്ന ക്യൂമോയ്ക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചു കൊണ്ടാണ് മാംദാനി മത്സരരംഗത്ത് ഉയര്‍ന്നു വന്നത്. അവിടം മുതല്‍ മംദാനി മത്സരത്തില്‍ സ്ഥിരമായ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. സ്വതന്ത്രനായി രണ്ടാം തവണയും മത്സരിച്ച നിലവിലെ മേയര്‍ എറിക് ആഡംസ് സെപ്റ്റംബറില്‍ മത്സരത്തില്‍ നിന്ന് പിന്മാറി.

Content Summary: Democratic leader Zohran Mamdani will be the 111th mayor of New York City

Leave a Reply

Your email address will not be published. Required fields are marked *

×