June 04, 2026 |

എഐ മത്സരം മുറുകുന്നു, ജിപിറ്റി മോഡലുകളുമായി മൈക്രാസോഫ്റ്റ്

ഓപ്പൺ എഐ മോഡലുകളായ ജിപിറ്റി 4.5, ജിപിറ്റി 5 എന്നിവയുമായി മൈക്രോസോഫ്റ്റ് എത്തുന്നു

ഏറ്റവും വലിയ ഓപ്പൺ എഐ മോഡലുകളായ ജിപിറ്റി 4.5, ജിപിറ്റി 5 എന്നിവയുമായി മൈക്രോസോഫ്റ്റ് എത്തുന്നു. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ അടുത്തയാഴ്ചകളിൽ ഓപ്പൺ എഐ മോഡലുകൾ അവതരിപ്പിക്കുമെന്ന് സൂചന നൽകിയിരുന്നു. അടുത്തയാഴ്ച ആദ്യത്തോടെ മൈക്രോ സോഫ്റ്റുമായി സമന്വയിക്കുമെന്നാണ് പ്രതീക്ഷ. ഓറിയോൺ എന്ന് കോഡ് നൽകിയിരിക്കുന്ന ജിപിറ്റി 4.5 , ജിപിറ്റി 4നേക്കാൾ സവിശേഷതകൾ ജിപിറ്റി5ന് ഉണ്ടായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് ഉറപ്പ് നൽകുന്നു. എന്നാൽ മെയ് മാസത്തിൽ അവതരിപ്പിക്കുന്ന ജിപിറ്റി 5 ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ ഏറ്റവും മികച്ച മോഡൽ അവതരിപ്പിക്കുമെന്ന ആൾട്ട്മാന്റെ പ്രഖ്യാപനമാണ് ജിപിറ്റി 5ന്റെ വരവിനെപ്പറ്റി സൂചന നൽകിയത്. 2024ൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന മോഡലിന്റെ റിലീസ് 2025ന്റെ ആദ്യത്തേക്ക് മാറ്റുകയായിരുന്നു.

ഒന്നിലധികം എഐ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച ജിപിറ്റി5 ടെക് ലോകത്ത് ഒരു നാഴികക്കല്ല് ആയിരിക്കും. ഓപ്പൺ എഐയുടെ ഒ3 മോഡലിന്റെ സമന്വയം ആണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ഡിസംബറിൽ തന്നെ എഐ പ്രഖ്യാപിച്ചിരുന്നു. ഒ3 മിനിയിൽ നിന്ന് വ്യത്യസ്തമായി ജിപിറ്റി5ന്റെ ഫീച്ചറുകളിൽ ഒന്ന് മാത്രമായിരിക്കും ഒ3. ചാറ്റ് ജിപിറ്റി അവതരിപ്പിക്കുന്ന മാറ്റത്തിലൊന്നാണ് ഉപ​യോ​ഗരീതി. മെയ് 19ന് നടത്താനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫറസിലായിക്കും ജിപിറ്റി 5 അവതരിപ്പിക്കുക. കാലിഫോർണിയയിൽ നടക്കാനിരിക്കുന്ന ​ഗൂ​ഗിൾ I/O കോൺഫറസിന്റെ സമയവുമായി യോജിക്കുന്ന തരത്തിലായിരിക്കും ൽഡ് ഡെവലപ്പർ കോൺഫറസിന്റെ സമയക്രമീകരണം. കഴിഞ്ഞ വർഷം പെട്ടെന്നുണ്ടായ ഓപ്പൺ എഐയുടെ 4oന്റെ റിലീസ് മൈക്രോ സോഫ്റ്റിന്റെ എഐ സേവനങ്ങളെ തടസപ്പെടുത്തിയിരുന്നു. അതു കൊണ്ട് തന്നെ ഓപ്പൺ എഐയുടെ പുതിയ റിലീസിന് ഒപ്പം തന്നെ മൈക്രോ സോഫ്റ്റും എഐ ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്ത് പൂർണ്ണമായി സജ്ജമായിരിക്കയാണ്.

ഓപ്പൺ എഐയുടെ ഓപ്പറേറ്ററിന് സമാനമായി ഒരു എഐ ഏജന്റിലും മൈക്രോസോഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഈ സവിശേഷത ഉപയോക്താക്കളെ നേരിട്ടുള്ള ഇൻപുട്ട് ഇല്ലാതെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നു കൂടാതെ എഐ ഉപയോ​ഗിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. മൈക്രോസോഫ്റ്റ് ബിൽഡും ​ഗൂ​ഗിൾ I/Oനും ഒരേ സമയം നടക്കുന്നതിനാൽ. ഏറ്റവും പുതിയ AI സവിശേഷതകളുടെ പ്രദർശനഭങ്ങൾക്ക് ആയിരിക്കും ടെക് ലോകം സാക്ഷ്യം വഹിക്കുക. മൈക്രോസോഫ്റ്റ് AI സേവനങ്ങളിലെ ചെലവ് കുറച്ചും കാര്യക്ഷമമായുമാണ് രൂപകല്പന ചെയ്തിരിക്കുന്നത് ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ആകർഷിക്കുന്നു. എഐ മുന്നേറ്റങ്ങൾ ത്വരിത​ഗതിയിലായതിനാൽ മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, ഗൂഗിൾ എന്നിവ തമ്മിലുള്ള മത്സരങ്ങൾക്കും ടെക് ലോകം സാക്ഷ്യം വഹിക്കും.

content summary: Microsoft is gearing up to host OpenAI’s GPT-5 and other advanced models as the competition in the AI landscape intensifies.

Leave a Reply

Your email address will not be published. Required fields are marked *

×