നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യ ചെയ്ത സാബുവിനെ അവഹേളിച്ച് സിപിഎം നേതാവ് എം.എം മണി. സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. മരണത്തില്‍ വി.ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ലെന്നും ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് എംഎം മണി പറഞ്ഞത്. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മണിയുടെ പരാമര്‍ശം.mm mani slams investor sabu death in idukki
‘സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ക്കോ ഞങ്ങളുടെ ബോര്‍ഡിനോ, ബോര്‍ഡ് പ്രസിഡന്റിനോ യാതൊരു പങ്കുമില്ല. അതിന് തക്കതായ ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇതെല്ലാം പറഞ്ഞ് വഴിയേപോകുന്ന വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് അതിന്റെ പാപഭാരം മുഴുവന്‍ ഞങ്ങളെ ഏല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം. മാനമിടിഞ്ഞ് വന്നാലും തടയാമെന്ന മനോഭാവമാണ് ഞങ്ങള്‍ക്ക്. മരണത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ ഞങ്ങളുടെ അടുത്ത് ചെലവാകില്ല’- ഇതായിരുന്നു എംഎം മണിയുടെ വാക്കുകള്‍.
ഡിസംബര്‍ 20 നായിരുന്നു കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരാണെന്നും എഴുതിയിരുന്നു. ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുമായ വിആര്‍ സജി സാബുവിനെ ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണവും പിന്നീട് പുറത്ത് വന്നിരുന്നു. സാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കുടുംബവും സൊസൈറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ചോദിച്ച് ചെന്ന തന്നെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തതായും സാബു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കട്ടപ്പന പള്ളിക്കവലയിലെ വെറൈറ്റി ലേഡീസ് സെന്റര്‍ ഉടമയായിരുന്നു മരിച്ച സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. പണം നേരത്തേ തന്നെ തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ തവണകളായി മാസന്തോറും നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. പിന്നീടുള്ള കുറച്ച് മാസങ്ങളായി ഈ രീതിയില്‍ പണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യയുടെ ചികിത്സയ്ക്ക പണം തികയാതെ വന്നതോടെയാണ് പണമാവശ്യപ്പെട്ട് സാബു വീണ്ടും ബാങ്കിനെ സമീപിച്ചത്.mm mani slams investor sabu death in idukki
Content Summary: mm mani slams investor sabu death in idukki
mm mani mla sabu thomas idukki suicide latest news kerala news