June 14, 2026 |
Share on

രാംദേവിന്റെ ബിസിനസ് പങ്കാളി ഫോബ്‌സ് പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികന്‍

അഴിമുഖം പ്രതിനിധി യോഗ ഗുരു രാംദേവിന്റെ കമ്പിനിയായ പതഞ്ജലി ആയുര്‍വേദ് സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ 100 കോടീശ്വരന്‍മാരില്‍ 48-ാം സ്ഥാനവും ഏറ്റവും പ്രായം കുറഞ്ഞ ധനികരില്‍ മുന്‍ നിരയിലുമാണ് ആചാര്യ ബാലകൃഷ്ണ(44). കുറഞ്ഞ കാലയളവില്‍ വളര്‍ന്നു വന്ന ഇന്ത്യന്‍ കമ്പനിയാണ് പതഞ്ജലി. കമ്പിനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം മാത്രം 5000 കോടി രൂപയാണ്. പതഞ്ജലിയുടെ വിറ്റുവരവ് 780 മില്യണ്‍ ഡോളറാണ്. രാംദേവിനു പതഞ്ജലിയുടെ ഓഹരികള്‍ ഇല്ലെങ്കിലും കമ്പിനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് […]

അഴിമുഖം പ്രതിനിധി

യോഗ ഗുരു രാംദേവിന്റെ കമ്പിനിയായ പതഞ്ജലി ആയുര്‍വേദ് സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ 100 കോടീശ്വരന്‍മാരില്‍ 48-ാം സ്ഥാനവും ഏറ്റവും പ്രായം കുറഞ്ഞ ധനികരില്‍ മുന്‍ നിരയിലുമാണ് ആചാര്യ ബാലകൃഷ്ണ(44). കുറഞ്ഞ കാലയളവില്‍ വളര്‍ന്നു വന്ന ഇന്ത്യന്‍ കമ്പനിയാണ് പതഞ്ജലി.

കമ്പിനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം മാത്രം 5000 കോടി രൂപയാണ്. പതഞ്ജലിയുടെ വിറ്റുവരവ് 780 മില്യണ്‍ ഡോളറാണ്. രാംദേവിനു പതഞ്ജലിയുടെ ഓഹരികള്‍ ഇല്ലെങ്കിലും കമ്പിനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹം.

ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് 22.7 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഇത് ഒന്‍പതാമത്തെ തവണയാണ് മുകേഷ് അംബാനി പട്ടികയില്‍ ഒന്നാമത് എത്തുന്നത്.

സണ്‍ ഫാര്‍മയുടെ ദിലീപ് സാങ്‌വിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 16.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. വിപ്രോയുടെ അസിം പ്രേംജി 15.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×