ലിംഗ വിവേചനത്തില്‍ സൗദി അറേബ്യ കുപ്രസിദ്ധമാണ്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ല, പുരുഷന്മാരുടെ അകമ്പടിയില്ലാതെ യാത്ര ചെയ്യാന്‍ പാടില്ല. അങ്ങനെ പല സ്ത്രീ വിരുദ്ധ നിയമങ്ങളും തുടരുന്ന സൗദിയില്‍ നിന്ന് അതിനെതിരെ ഒരു പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ‘ഹോജസ്’ (ഉത്കണ്ഠ) എന്നു പേരിട്ടിരിക്കുന്ന വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എയ്റ്റീസ് സ്റ്റുഡിയോ നിര്‍മ്മിച്ച ആല്‍ബം മജീദ് അലേസയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൗദിയിലെ പരമ്പരാഗത പുരുഷാധിപത്യ നിയമങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍. പര്‍ദ ധരിച്ച് ആവേശത്തോടെ സ്ത്രീകള്‍ ആടിപാടി തിമിര്‍ക്കുന്നതും, ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നതും സ്‌കയിറ്റിംഗ് ബോര്‍ഡില്‍ പോകുന്നതുമെല്ലാം ആല്‍ബത്തില്‍ കാണിക്കുന്നുണ്ട്.
സൗദിയിലെ സ്ത്രീ അവകാശ പ്രവര്‍ത്തകയായ മനല്‍ അല്‍ ഷരീഫ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പരമ്പരാഗത പുരാഷാധിപത്യ സമൂഹത്തെ കളിയാക്കുന്ന ഈ വീഡിയോയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട് അവര്‍. 2016 ഡിസംബര്‍ 23-ന് അപ്പ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ രണ്ട് മില്ല്യണിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.