July 18, 2026 |
Share on

എന്‍ ശക്തന്‍ നിയമസഭ സ്പീക്കര്‍

  അഴിമുഖം പ്രതിനിധി കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എന്‍ ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജി കാര്‍ത്തികേയന്റെ നിര്യാണത്ത തുടര്‍ന്നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.  എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയെ പരാജയപ്പെടുത്തിയാണ് ശക്തന്‍ കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുക്കപ്പെട്ടത്. ശക്തന് 74 വോട്ടും അയിഷ പോറ്റിക്ക് 66 വോട്ടുകളും ലഭിച്ചു.ഒരു സഭയില്‍ തന്നെ പ്രോ-ടേം സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമാകുന്നതിന്റെ അപൂര്‍വ നേട്ടവുമായാണ് ശക്തന്‍ ഇനി മുതല്‍ സഭ നിയന്ത്രിക്കുന്നത്.മുന്‍ യുഡിഎഫ് ഗവണ്‍മെന്റില്‍ മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. കാര്‍ത്തികയേന്‍ […]

 

അഴിമുഖം പ്രതിനിധി

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എന്‍ ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജി കാര്‍ത്തികേയന്റെ നിര്യാണത്ത തുടര്‍ന്നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

 എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയെ പരാജയപ്പെടുത്തിയാണ് ശക്തന്‍ കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുക്കപ്പെട്ടത്. ശക്തന് 74 വോട്ടും അയിഷ പോറ്റിക്ക് 66 വോട്ടുകളും ലഭിച്ചു.ഒരു സഭയില്‍ തന്നെ പ്രോ-ടേം സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമാകുന്നതിന്റെ അപൂര്‍വ നേട്ടവുമായാണ് ശക്തന്‍ ഇനി മുതല്‍ സഭ നിയന്ത്രിക്കുന്നത്.മുന്‍ യുഡിഎഫ് ഗവണ്‍മെന്റില്‍ മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

കാര്‍ത്തികയേന്‍ ചികിത്സയിലായിരുന്ന സമയം തൊട്ട് ശക്തനായിരുന്നു സ്പീക്കറുടെ ചുമതല വഹിച്ചിരുന്നത്.

കേരള കോണ്‍ഗ്രസ് ബിയുടെ എം എല്‍ എ ഗണേശ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×