June 26, 2026 |
Share on

‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച എന്‍എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജൂണ്‍ 30 നകം തീര്‍ക്കാമെന്ന ധാരണയില്‍ നടപടി ഉണ്ടായില്ല

വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹ്യയ്ക്ക് ശ്രമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു കഴിഞ്ഞദിവസം പത്മജ ഉന്നയിച്ചത്. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് ഇവര്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം. ‘കൊലയാളി കോണ്‍ഗ്രസേ, നിനക്കിക്കാ ഒരു ഇര കൂടി’ എന്നെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കൈ ഞരമ്പ് മുറിച്ച യുവതിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 2024 ഡിസംബര്‍ 25-നാണ് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും ഏറെ വിവാദമായിരുന്നു.

വിജയന്റെയും മകന്റെയും ആത്മഹത്യയ്ക്ക് പിന്നാലെ സാമ്പത്തിക സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിജയനുണ്ടായ ബാധ്യതകളെല്ലാം ജൂണ്‍ 30 നകം തീര്‍ക്കാമെന്ന ധാരണയില്‍ നടപടി ഉണ്ടായിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം പത്മജ ആരോപിച്ചത്.

കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്റെ ഭര്‍ത്താവ് വിജേഷ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു. തുടര്‍ന്ന് പിവി അന്‍വറിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഡിസ്ചാര്‍ജ് ലഭിച്ചതെന്നും പത്മജ ആരോപിച്ചിരുന്നു.

കൂടാതെ, ആശുപത്രിയില്‍ നിന്ന് മടങ്ങിവന്നശേഷം പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാന്‍ അഭിഭാഷകന്റെ ഓഫീസില്‍ എത്തിയെങ്കിലും കെപിസിസി പ്രസിഡന്റ് പഠിക്കാനായി വാങ്ങിക്കൊണ്ട് പോയെന്നാണ് കല്‍പ്പറ്റ എംഎല്‍എ പറഞ്ഞത്. തങ്ങളറിയാതെയാണ് എംഎല്‍എയുടെ പിഎ അത് വാങ്ങിക്കൊണ്ട് പോയതെന്നും കള്ളന്മാരാണ് വെള്ളയും വെള്ളയുമിട്ട് നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു പത്മജ ആരോപിച്ചത്. congress leader nm vijayan’s daughter in law attempts suicide 

Content Summary: congress leader nm vijayan’s daughter in law attempts suicide

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×