ഒരു പ്രത്യേക മതവിഭാഗത്തില്‍ ജനിക്കുകയും ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ
ഏറെക്കുറെ ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ഭൂരിപക്ഷം.
ഒരു തരത്തിലുള്ള ഹിംസയും അവര്‍ക്ക് സ്വീകാര്യമല്ല. തന്റെ മതത്തില്‍പ്പെട്ടവരും അല്ലാത്തവരും
സമാധാനത്തില്‍ ജീവിക്കണെമന്ന് തന്നെയാണ് അവരുടെ പ്രാര്‍ത്ഥന.
എന്നാല്‍ മതങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്ന സന്ദര്‍ഭത്തില്‍ കാര്യത്തിന്റെ
നിജസ്ഥിതി അറിയാെത സ്വന്തം മതത്തിനൊപ്പം നില്ക്കുകയും മറ്റു മതങ്ങളോട് ഉള്ളില്‍ അമര്‍ഷം
തോന്നുകയും ചെയ്യും. ആ പ്രശ്‌നം അടങ്ങുന്നതോടെ ആ കാലുഷ്യം മാറി വീണ്ടും ഏവരുടെയും
നന്മയില്‍ നിറയും.
കൂട്ടത്തിന്റെ ഒന്നായ നിലപാടിലേക്ക് അറിയാതെ വഴുതി വീഴുകയും പിന്നീട് തിരിച്ചറിഞ്ഞ്
ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍. അങ്ങനയുള്ള സാധാരണ മനുഷ്യരെ നിരന്തരം
സ്വാധീനിച്ച് വെളിച്ചത്തിലേക്ക് വരാനനുവദിക്കാെത എണ്ണയൊഴിച്ചു കൊടുത്തു
കൊണ്ടേയിരിക്കലാണ് വര്‍ഗ്ഗീയവാദികളുടെ അജണ്ട.
ഇനി ഒരു കൂട്ടരുണ്ട്. വളെര ന്യൂനപക്ഷമാണവര്‍. തനി വര്‍ഗീയ വിഷം നിറഞ്ഞവര്‍. അവര്‍ എന്നും
എപ്പോഴും വിദ്വേഷത്തിലാണ്. എന്തിലും ഏതിലും വര്‍ഗീയത ചിന്തിക്കുന്നവര്‍. പറയുന്നവര്‍,
പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ക്ക് അവര്‍ മാത്രമാണ് ശരി. ബാക്കി എല്ലാവരും തെറ്റാണ്. നശിക്കേണ്ടവരാണ്. നശിപ്പിക്കേണ്ടവരാണ്. അവരുടെ പക്ഷത്തിനു നോവുമ്പോള്‍ മാത്രം നോവുന്നവര്‍. മറുപക്ഷത്തെ കുഞ്ഞുങ്ങളുടെ വേദനയില്‍ പോലും രസം കൊള്ളുന്നവര്‍. രക്തദാഹികളായ പൈശാചികര്‍. അവരാണ് ഭൂരിപക്ഷം വരുന്ന സാധാരണ മതവിശ്വാസികളെ വിഷചിന്തകള്‍കൊണ്ട് നിരന്തരം സ്വാധീനിക്കുന്നവര്‍. നിങ്ങള്‍ അപകടത്തിലണെന്നും അവര്‍ ഏതു നിമിഷവും നമ്മെ തകര്‍ക്കുെമന്നും അവര്‍ക്കെതിരെ നാം പ്രതിരോധം തീര്‍ക്കണെമന്നും പറഞ്ഞ് നിഷ്‌ക്കളങ്ക ഹൃദയങ്ങളില്‍ അരക്ഷിതത്വം സൃഷ്ടിക്കുന്നവര്‍.
വിഭാഗീയതയ്ക്കും വിദ്വേഷത്തിനും ഒരു കാരണം കണ്ടെത്താന്‍ കാത്തിരിക്കുന്നവര്‍. ചെറിയ
കാര്യങ്ങളെ ഊതിവീര്‍പ്പിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നവര്‍. ശാസ്ത്രത്തെയും മൂല്യങ്ങെളയും
ഗുരുക്കന്മാെരയുെമല്ലാം തങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവര്‍. അറിവിനെ
വിഭാഗീയതയ്ക്കുള്ള ആയുധമാക്കുന്നവര്‍. നാം ഏറെ ഭയക്കേണ്ട വൈറസുകള്‍.
ന്യൂനപക്ഷം വരുന്ന മറ്റൊരു കൂട്ടരുണ്ട്. ഏത് സാഹചര്യത്തിലും ആകെ ലോകത്തിന്റെ ആകെ
നന്മയെ മാത്രം ചിന്തിക്കുന്നവര്‍. പക്ഷം ചേരാതെ മനുഷ്യ പക്ഷത്തു നില്ക്കുന്നവര്‍. സമാധാനത്തിന് തടസ്സമുണ്ടാക്കുന്ന ശരികളെ പോലും തള്ളിപ്പറയുന്നവര്‍. ഏകലോകവും വിശ്വപൗരത്വവും നെഞ്ചില്‍ പ്രകാശിക്കുന്നവര്‍. ശത്രുപക്ഷമില്ലാത്ത സ്‌നേഹാത്മാക്കള്‍.
അവര്‍ ഒന്നിനും എതിരല്ല. ഒന്നും മനുഷ്യന്റെ സമാധാന ജീവിതത്തിന് ഹാനികരമാകാതിരിക്കണം
എന്ന പ്രാര്‍ത്ഥനയെ അവര്‍ക്കുള്ളൂ. ആ ന്യൂനപക്ഷത്തിലാണ് എന്നും ലോകത്തിന്റെ പ്രതീക്ഷ.
നാളെ ഭൂരിപക്ഷമായി മാറേണ്ട വെളിച്ചമാണവര്‍. അവരില്‍ മതവിശ്വാസികളുണ്ട്, നിരീശ്വരരുണ്ട്,
ശാസ്ത്രവാദികളുണ്ട്, പ്രകൃതിവാദികളുണ്ട്, ഒരു വാദവുമില്ലാത്തവരുണ്ട്. തത്ത്വചിന്തകരുണ്ട്, കലാ
സാഹിത്യ സംഗീതജ്ഞരുണ്ട്. നാരായണഗുരുവും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ന്യൂനപക്ഷം വരുന്ന കൃപാലുക്കളുടെ ഹൃദയങ്ങളില്‍ എന്നും മാതൃകയായിരിക്കുന്ന സാന്നിദ്ധ്യങ്ങളെയാണ് നാം സ്മരിക്കുന്നത്. ശത്രുപക്ഷമില്ലാത്ത ആ സാന്നിദ്ധ്യങ്ങള്‍ ശരിതെറ്റുകള്‍ ഇഴകീറി പരിശോധിച്ച് വിധിക്കാന്‍ വെമ്പുന്ന നമ്മുെട മനസിലേക്ക് അരുളായും അന്‍പായും അനുകമ്പയായും നിറഞ്ഞ് ചേര്‍ന്നിരിക്കാനും ചേര്‍ത്തുപിടിക്കാനും വെളിച്ചമാകട്ടെ.
മനുഷ്യരാകാന്‍, മനുഷ്യത്വമുള്ളവരാകാന്‍ നമുക്കാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സ്‌നേഹത്തോടെ… Narayana Guru and Mahatma Gandhi: Where Humanity Begins
Content Summary; Narayana Guru and Mahatma Gandhi: Where Humanity Begins