ജനുവരിയില്‍ നാസ രണ്ട് ബഹിരാകാശ നടത്തങ്ങള്‍ സംഘടിപ്പിക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‌റെ ഭാഗമായാണ് ബഹിരാകാശ നടത്തങ്ങള്‍.

ജനുവരിയില്‍ രണ്ട് ബഹിരാകാശ നടത്തങ്ങള്‍ സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‌റെ ഭാഗമായാണ് ബഹിരാകാശ നടത്തങ്ങള്‍. നിലയത്തില്‍ അഡാപ്റ്റര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാനും ആറ് പുതിയ ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് വൈദ്യുതി ബന്ധം നല്‍കാനും പരിപാടി സഹായിക്കുമെന്ന് നാസ അറിയിച്ചു.

ജനുവരി ആറിന്‌റെ ആദ്യ നടത്തത്തില്‍ ഷേന്‍ കിംബ്രോയും ഫ്‌ളൈറ്റ എഞ്ചിനിയര്‍ പെഗ്ഗി വിറ്റ്‌സണുമാണ് പങ്കെടുക്കുക. ജനുവരി 13ന്‌റെ രണ്ടാമത്തെ ബഹിരാകാശ നടത്തത്തില്‍ ഷേന്‍ കിംബ്രോയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ തോമസ് പെസ്‌കറ്റും പങ്കെടുക്കും. റോബോട്ടിക് ഓപ്പറേഷനിലൂടെയാണ് പുതിയ ബാറ്ററികള്‍ ഘടിപ്പിക്കുക. 12 പഴയ നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.

വായനയ്ക്ക്: https://goo.gl/NJmc1r

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment