June 13, 2026 |
Share on

‘മോളിവുഡ് ടൈംസ്’ മുകുന്ദനുണ്ണിയുടെ സീക്വൽ അല്ല, തീം മാത്രമാണ് സാമ്യമുള്ളത്; അഭിനവ് സുന്ദർ നായ്ക്

മോളിവുഡ് ടൈംസ് മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ സീക്വൽ അല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായ്ക്

‘മോളിവുഡ് ടൈംസ്’ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായ്ക്. മലയാളികൾ ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നസ്ലെൻ നായകനായി എത്തുന്ന മോളിവുഡ് ടൈംസ്. ആദ്യ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ സംവിധായകനാണ് അഭിനവ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അഭിനവ്.

വിജയത്തെക്കുറിച്ച് സംസാരിക്കുന്ന ‘സക്സസ് ട്രിലജി’ എന്ന പോലെ മൂന്ന് സിനിമകൾ തനിക്ക് ചെയ്യണമെന്ന് മുകുന്ദനുണ്ണി എന്ന ചിത്രത്തിന്റെ സമയത്ത് തന്നെ ആലോചനയുണ്ടായിരുന്നുവെന്നും. അതിലെ ആദ്യത്തെ സിനിമയാണ് മുകുന്ദനുണ്ണി എന്നും അഭിനവ് പറയുന്നു. അതിന് ശേഷം ഉണ്ടായ രണ്ട് ആശയങ്ങളിൽ ഒന്നാണ് ഇപ്പോൾ മോളിവുഡ് ടൈംസ് എന്ന സിനിമയായിരിക്കുന്നത്. വിജയികളായി മാറുന്ന മൂന്ന് പേരുടെ കഥയാണ് ഈ ട്രിലജിയിലൂടെ പറയാൻ താൻ ആ​ഗ്രഹിക്കുന്നത് എന്നും അതുകൊണ്ട് തന്നെ മോളിവുഡ് ടൈംസ് മുകുന്ദനുണ്ണിയുടെ സീക്വൽ അല്ലെന്നും തീം മാത്രമാണ് അതുമായി സാമ്യമുള്ളതെന്നും മറ്റു കഥയോ കഥാപാത്രങ്ങളോ ആയി തമ്മിൽ ഒരു ബന്ധവുമില്ലെന്നും എം പവർ ബൈ മാതേവൻ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിനവ് സുന്ദർ നായ്ക് പറഞ്ഞു.

നസ്ലെൻ നായകനായി എത്തുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്. മെയ് 14 നായിരുന്നു സിനിമ തിയറ്ററിൽ എത്താൻ ഇരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. നീത് മാധവൻ എന്നാണ് ചിത്രത്തിൽ നസ്ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായ്ക്കും അരോള്‍ നിതിനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×