2015 ഒക്ടോബറില്‍ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങള്‍ക്കിടെ തന്‌റെ എതിരാളിയായ ഹിലരി ക്ലിന്‌റനെ, ഡൊണാള്‍ഡ് ട്രംപ് വൃത്തികെട്ട സ്ത്രീ എന്ന് വിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നീന ഡോണവാന്‍ നാസ്റ്റി വുമണ്‍ എന്ന കവിതയുമായി രംഗത്തെത്തിയത്. നീന തന്നെ പാട്ടെഴുതി കമ്പോസ് ചെയ്യുകയായിരുന്നു. നീന ഡോണവാന്‌റെ നാസ്റ്റി വുമണ്‍ വീഡിയോ യൂടൂബില്‍ 20,000 പേര്‍ കണ്ടു.
നാസ്റ്റി വുമണ്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നത് കണ്ട ഹോളിവുഡ് നടി ആഷ്‌ലി ജൂഡിന് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. നീന ഡോണവാനും ആഷ്‌ലി ജൂഡും ഒരേ നാട്ടുകാരാണ്. ടെന്നിസിയിലെ ഫ്രാങ്കഌന്‍ സ്വദേശികള്‍. നീന ഡോണവാന്‌റെ സമ്മതം വാങ്ങി ആഷ്‌ലി ജൂഡ് നാസ്റ്റി വുമണ്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചു. റാപ് രൂപത്തില്‍ ഒരു രാഷ്ട്രീയഗാനമായാണ് ആഷ്‌ലി ഇതിനെ മാറ്റിയത്. ട്രംപിനെതിരെ വാഷിംഗ്ടണില്‍ നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിലാണ് ആഷ്‌ലി ജൂഡ്, നാസ്റ്റി വുമണ്‍ അവതരിപ്പിച്ചത്.
ഐ ആം എ നാസ്റ്റി വുമണ്‍ ആസ് എ മാന്‍ ലുക്‌സ് ലൈക് ഹി ബാത്സ് ഇന്‍ ചീറ്റോസ് ഡസ്റ്റ്… എന്നിങ്ങനെയാണ് വരികള്‍ പോകുന്നത്. അമേരിക്കയുടെ സമനില തെറ്റിക്കുകയാണ് ഈ മനുഷ്യനെന്ന് ആഷ്‌ലി ജൂഡ് പറയുന്നു. വംശീയത, വഞ്ചന, ലൈംഗിക പീഡനം, വര്‍ണവെറി തുടങ്ങിയ വൃത്തികേടുകളൊന്നും ഞാന്‍ കൊണ്ടുനടക്കാറില്ല. അതെ ഞാനൊരു വൃത്തികെട്ട സ്ത്രീയാണ്. ഒരു അഹങ്കാരി.
ആഷ്‌ലി ജൂഡിന്‌റേയും നീന ഡോണവാന്‌റേയും വീഡിയോകള്‍ കാണാം: