June 06, 2026 |
Share on

പാകിസ്താനില്‍ നിന്നൊരു മലയാള പ്രണയഗാനം; വീണ്ടും വിസ്മയിപ്പിച്ച് നസിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് നസിയയുടെ മലയാളം പാട്ടുകള്‍

പ്രേമത്തിലെ ‘മലരേ..’ എന്ന ഗാനം പാടി മലയാളികളെ അമ്പരിപ്പിച്ച പാകിസ്താനി യുവതി നസിയ അമിന്‍ മുഹമ്മദ് വീണ്ടും മറ്റൊരു മലയാളഗാനവുമായി എത്തുന്നു. ചമയം എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ രാജഹംസമേ എന്ന ഗാനമാണ് നസിയ ഇത്തവണ തന്റെ എല്ലാ ഫെയ്‌സ്ബുക്ക് മലയാളി സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നത്. മുമ്പത്തെപോലെ തന്നെ നസിയയുടെ മലയാളഗാനം സോഷ്യല്‍ മീഡിയയാല്‍ വന്‍ഹിറ്റായി കഴിഞ്ഞു.

മലരേ പാടിയതിനു പിന്നാലെ എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടും നസിയ പാടിയിരുന്നു. ഈ പാട്ടിനും വന്‍ സ്വീകാര്യതയാണ് കിട്ടിയത്.

ഗായികയായ നസിയ ദുബായില്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവായി ജോലി നോക്കുകയാണ്. ദുബായില്‍ തന്നെയാണു നസിയ സ്ഥിരതാമസം. പാകിസ്താനിലെ കറാച്ചിയാണ് ജന്മദേശം. ഇന്ത്യയിലും കേരളത്തിലും തനിക്ക് ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ടെന്നു പറയുന്ന നസിയ മലയാളം പാട്ടുകളുടെ ആരാധികയാണു താനെന്നും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×