June 13, 2026 |
Share on

അവളുടെ രാവുകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്ന് സീമ

ഇപ്പോഴും ആളുകള്‍ തന്നെ തേടി വരുന്നത് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തിന്റെ കരുത്ത് കൊണ്ടാണെന്നും സീമ

അവളുടെ രാവുകളെന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്ന് നടി സീമ. ആ ചിത്രം ചെയ്യുമ്പോള്‍ 19 വയസായിരുന്നെന്നും മുന്‍നിര നായികമാര്‍ നിരസിച്ച റോളാണ് തനിക്ക് കിട്ടിയതെന്നും സീമ പറഞ്ഞു.

വനിതയുടെ അഭിമുഖത്തിലാണ് സീമ അവളുടെ രാവുകളെക്കുറിച്ച് പറയുന്നത്. ഇപ്പോഴും ആളുകള്‍ തന്നെ തേടി വരുന്നത് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തിന്റെ കരുത്ത് കൊണ്ടാണെന്നും സീമ വ്യക്തമാക്കുന്നു. ഒരിക്കലും വള്‍ഗറാകില്ലെന്ന് ചിത്രത്തിന്റെ സംവിധായകനും സീമയുടെ ഭര്‍ത്താവുമായ ഐവി ശശി ഉറപ്പു നല്‍കിയിരുന്നു. അതു താന്‍ പൂര്‍ണമായും വിശ്വസിക്കുകയായിരുന്നെന്ന് സീമ വ്യക്തമാക്കി.

രാജിയുടെ നില്‍പ്പും നടപ്പും പരുമാറ്റവുമെല്ലാം ശശിയേട്ടന്‍ പറഞ്ഞു തന്നിരുന്നു. താന്‍ അതനുസരിച്ച് അഭിനയിച്ചു. അന്ന് കൊറിയോഗ്രാഫര്‍ ചോപ്രയുടെ അസിസ്റ്റന്റ് ആയിരുന്നു സീമ. നായികയ്ക്കും നായകനും ചുവടുകള്‍ പരിശീലിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം തന്നെ വിളിക്കുന്നതെന്ന് സീമ പറയുന്നു. അപ്പോഴാണ് സംവിധായകന്‍ ഐവി ശശി വിളിച്ച് നായികയാകാന്‍ തയ്യാറാണോയെന്ന് ചോദിക്കുന്നത്. ‘ഞാന്‍ ചോദിക്കുന്ന കാശ് തരാമോയെന്നായിരുന്നു എന്റെ മറുചോദ്യം. തരാം എന്ന് പറഞ്ഞതോടെ ഞാന്‍ മൂവായിരം രൂപ ആവശ്യപ്പെട്ടു. അതായിരുന്നു ആദ്. പ്രതിഫലം’.

18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അതിലെ രാജി എന്ന കഥാപാത്രം ഇത്ര കരുത്തുറ്റതാണെന്ന് തനിക്കറിയില്ലായിരുന്നെന്നും സീമ വെളിപ്പെടുത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×