June 13, 2026 |
Share on

ദുല്‍ക്കറും അമല്‍ നീരദും ഒന്നിക്കുന്ന ‘കോമ്രെയ്ഡ് ഇന്‍ അമേരിക്ക’-യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

‘എനിക്ക് ചിത്രത്തില്‍ അവസരം തന്നതിന് നന്ദിയുണ്ട് അമല്‍ ഏട്ടാ’- ദുല്‍ഖര്‍

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘കോമ്രെയ്ഡ് ഇന്‍ അമേരിക്ക’ (സിഐഎ )-യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ വിപ്ലവകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ക്കര്‍ എത്തുന്നതെന്നും അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണ് ഈ സിനിമയെന്നുമാണ് സൂചന.


പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തിക നായികയായി എത്തുന്ന ചിത്രത്തില്‍ സൗബിന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരും അഭിനയിക്കുന്നുണ്ട്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എവുതിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്.

സംഗീതം ഗോപി സുന്ദറും സിനിമാട്ടോഗ്രഫി അമലിന്റെ സഹായി രണദിവെയുമാണ് നിര്‍വഹിക്കുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനോട് ദുല്‍ഖര്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘അവസാനം എന്റെ ആദ്യ അമല്‍ നീരദ് ചിത്രത്തിന്റെ മുഴുനീള കഥാപാത്രമായി എത്തുകയാണ്. എനിക്ക് ചിത്രത്തില്‍ അവസരം തന്നതിന് നന്ദിയുണ്ട് അമല്‍ ഏട്ടാ. നിങ്ങളെല്ലാവരും ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’

 

Leave a Reply

Your email address will not be published. Required fields are marked *

×