June 26, 2026 |
Share on

ദംഗലിനെയും ബാഹുബലിയേയും മലര്‍ത്തിയടിച്ച് യെന്തിരന്‍

ആമീര്‍ ചിത്രം ദംഗലിനായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്

ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പലരും കാണും. പക്ഷേ സ്റ്റൈല്‍ മന്നന്‍ രജനികാന്തിനു കീഴെയായിരിക്കും എന്നു മാത്രം. ഇതൊരിക്കല്‍ കൂടി തെളിയിക്കുന്നതാണു രജനി-ശങ്കര്‍ ചിത്രമായ 2.0(യെന്തിരന്‍2) ന്റെ സാറ്റ്‌ലൈറ്റ് തുക. സീ ടെലിവിഷന്‍ ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത് 110 കോടി രൂപയ്ക്ക്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് ഇത്രയും തുക സാറ്റാലൈറ്റ് ആയി കിട്ടുന്നത്.

ആമീര്‍ ചിത്രം ദംഗലിനായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്. ഈ വര്‍ഷം ഇറങ്ങിയ ദംഗലിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് 75 കോടി രൂപയ്ക്കായിരുന്നു. മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2ന്റെ സാറ്റ്‌ലൈറ്റ് അവകാശം സോണി എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കിയത് 51 കോടിയ്ക്കാണ്.

ത്രീഡിയിലാണ് 2.0 ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് സങ്കേതികപ്രവര്‍ത്തകരാണു ചിത്രത്തിനു വേണ്ടി അണിനിരന്നിരിക്കുന്നത്. സിനിമ എന്നു റിലീസ്് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

×