June 26, 2026 |
Share on

ബാലഭാസ്കർ പാടിച്ച മോക്ഷത്തിലെ ഗാനവുമായി മഞ്ജരിയുടെ ഗാനാഞ്ജലി

തന്നെ സിനിമാ സംഗീത ലോകത്തേക്ക് എത്തിച്ച ബാലുച്ചേട്ടനുള്ള തന്റെ ആദരമാണിതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് മഞ്ജരി തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഗാനാഞ്ജലി അര്‍പ്പിച്ച് പ്രശസ്ത ഗായിക മഞ്ജരി. ബാലഭാസ്‌കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച മോക്ഷം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചാണ് മഞ്ജരി പ്രിയ സുഹൃത്തുകൂടിയായ ബാലഭാസ്‌കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നത്.

ബാലഭാസ്‌കറിന്റെ മോക്ഷത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് മഞ്ജരി സിനിമാ ഗാന രംഗത്തേക്ക് കടന്നുവരുന്നത്. തന്നെ സിനിമാ സംഗീത ലോകത്തേക്ക് എത്തിച്ച ബാലുച്ചേട്ടനുള്ള തന്റെ ആദരമാണിതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് മഞ്ജരി തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിങ്ങളെ പോലെ തന്നെ ഞാനെന്നും ബാലു ചേട്ടന്റെ സംഗീതം ആസ്വദിച്ചിട്ടേയുള്ളു. ബാലുചേട്ടന്‍ ഈ ലോകത്തോട് വിടപറയുന്ന ഈ സമയം,മോക്ഷത്തിലെ ഈ ഗാനം തന്നെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു.’ ഒക്ടോബര്‍ 2ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ മഞ്ജരി പറയുന്നു.

https://www.azhimukham.com/trending-bid-adieu-balabhaskar/

https://www.azhimukham.com/offbeat-violinist-balabhaskar-heart-touching-facebook-post/

Leave a Reply

Your email address will not be published. Required fields are marked *

×