കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും ഇത് നല്‍കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടുമടക്കം വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായ അഭിപ്രായഭിന്നതയിലും സംഘര്‍ഷത്തിലുമാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും.
റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഉര്‍ജിത് പട്ടേ്ല്‍ ചര്‍്ച്ച നടത്തി. ആര്‍ബിഐയുടെ സ്വയംഭരണാവകാശം അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് വിരാല്‍ ആചാര്യ ആരോപിച്ചപ്പോള്‍ രാജ്യത്ത് കിട്ടാക്കടം പെരുകിയതിനും സാമ്പത്തിക പ്രതിസന്ധിക്കും ഉത്തരവാദി ആര്‍ബിഐ ആണെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വിമര്‍ശനം. ഒരു ഘട്ടത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും ഇത് നല്‍കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടുമടക്കം വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായ അഭിപ്രായഭിന്നതയിലും സംഘര്‍ഷത്തിലുമാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും. ധനമന്ത്രാലയവുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ തുറന്ന വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ഫിനാന്‍്‌സ് ആക്ടിലെ സെക്ഷന്‍ 7, ആര്‍ബിഐ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്ന വാദമാണ് ധന മന്ത്രാലയം ഉയര്‍ത്തിയത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായപ് ലഭ്യമാകുന്നത് തടഞ്ഞുകൊണ്ടുള്ള തകര്‍ക്കല്‍ നയമാണ് ആര്‍ബിഐയുടേത് എന്ന വിമര്‍ശനമാണ് ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തിയത്.
അതേസമയം ആര്‍ബിഐയും സര്‍ക്കാരും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകണമെന്നും ക്ഷമയോടെ ആലോചിച്ചുള്ള തീരുമാനങ്ങളാണ് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും എടുത്തുചാട്ടമല്ല വേണ്ടതെന്നും മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉപദേശിച്ചിരുന്നു. “നവ്‌ജോത് സിംഗ് സിധുവിനെ പോലെ അക്ഷമനും ആക്രമണോത്സുകനുമായല്ല, രാഹുല്‍ ദ്രാവിഡിനെ പോലെ ക്ഷമയോടെ കളിക്കൂ” എന്നായിരുന്നു ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്‍ ഗവര്‍ണറുടെ ഉപദേശം.
“സിധുവിനെ പോലെയല്ല, കളിക്കേണ്ടത് ദ്രാവിഡിനെ പോലെ”: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്‍