June 13, 2026 |
Share on

ലോകകപ്പ്: ഓസ്‌ത്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം; കിവീസ് തകര്‍ന്നടിഞ്ഞു

അഴിമുഖം പ്രതിനിധി|ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലണ്ടിനെതിരെ ഓസ്‌ത്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലണ്ട് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. കിവീസ് നിരയില്‍ 83 റണ്‍സെടുത്ത ഗ്രാന്റ് ഇലിയട്ടിന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായുള്ളൂ. നായകന്‍ ബ്രെണ്ടന്‍ മെക്കല്ലമടക്കം അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. റോസ് ടെയ്‌ലര്‍ 40 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കി അഞ്ച് പേര്‍ക്ക് സ്‌കോര്‍ ഇരുപത് കടത്താനായില്ല. അതില്‍ വെട്ടോറിയാകട്ടെ വെറും ഒന്‍പത് റണ്‍സിനാണ് മടങ്ങിയത്. മക്കല്ലത്തിന്റെ […]

അഴിമുഖം പ്രതിനിധി
|
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലണ്ടിനെതിരെ ഓസ്‌ത്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലണ്ട് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. കിവീസ് നിരയില്‍ 83 റണ്‍സെടുത്ത ഗ്രാന്റ് ഇലിയട്ടിന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായുള്ളൂ. നായകന്‍ ബ്രെണ്ടന്‍ മെക്കല്ലമടക്കം അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. റോസ് ടെയ്‌ലര്‍ 40 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കി അഞ്ച് പേര്‍ക്ക് സ്‌കോര്‍ ഇരുപത് കടത്താനായില്ല. അതില്‍ വെട്ടോറിയാകട്ടെ വെറും ഒന്‍പത് റണ്‍സിനാണ് മടങ്ങിയത്.

മക്കല്ലത്തിന്റെ വിക്കറ്റിലൂടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ആസ്‌ത്രേലിയന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ ജോണ്‍സന്‍, ജയിംസ് ഫോക്‌നര്‍ എന്നിവര്‍ മൂന്ന് വീതവും ഗ്ലെന്‍ മാക് വെല്‍ ഒരു വിക്കറ്റും വീഴ്ത്തി. 33 റണ്‍സെടുക്കുന്നതിനിടെയായിരുന്നു ന്യൂസിലാണ്ടിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വീണത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×