June 14, 2026 |
Share on

മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ ശരീരം റീ പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന ഹര്‍ജി തള്ളി

അഴിമുഖം പ്രതിനിധി നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് വെടിവച്ച് കൊന്ന മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ ശരീരം റീ പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് ബന്ധുക്കളുടെ ഹര്‍ജി കോടതി തള്ളി. മഞ്ചേരി കോടതിയാണ് റീ പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന ഹര്‍ജി തള്ളിയത്. അതേസമയം ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് ദേവരാജിന്റെ ബന്ധുകള്‍ പറഞ്ഞു. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെയായിരുന്നു പോലീസും തണ്ടര്‍ ബോള്‍ട്ടും വെടിവച്ച് കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവരെ കൊന്നതെന്ന വാദത്തിനെതിരെയായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ഇടികൊണ്ട് ചതഞ്ഞ പാടുകളുണ്ടായിരുന്നുവെന്നും ശരീരത്തില്‍ തറച്ച വെടിയുണ്ടകള്‍ […]

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് വെടിവച്ച് കൊന്ന മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ ശരീരം റീ പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് ബന്ധുക്കളുടെ ഹര്‍ജി കോടതി തള്ളി. മഞ്ചേരി കോടതിയാണ് റീ പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന ഹര്‍ജി തള്ളിയത്. അതേസമയം ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് ദേവരാജിന്റെ ബന്ധുകള്‍ പറഞ്ഞു.

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെയായിരുന്നു പോലീസും തണ്ടര്‍ ബോള്‍ട്ടും വെടിവച്ച് കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവരെ കൊന്നതെന്ന വാദത്തിനെതിരെയായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ഇടികൊണ്ട് ചതഞ്ഞ പാടുകളുണ്ടായിരുന്നുവെന്നും ശരീരത്തില്‍ തറച്ച വെടിയുണ്ടകള്‍ അടുത്ത് നിന്ന് വെടിവച്ചതോ കിടത്തി വെടിവച്ചതോ ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് ബന്ധുകള്‍ റീ പോസ്റ്റ്മാര്‍ട്ടം ആവിശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ദേവരാജിനെ കൂടാതെ അജിതയെന്ന യുവതിയെയാണ് പോലീസ് വധിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×