June 13, 2026 |
Share on

ചന്ദ്രബോസ് വധക്കേസ്; നിസ്സാമിനെതിരെ കാപ്പ ചുമത്തി

അഴിമുഖം പ്രതിനിധി ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസ്സാമിനെതിരെ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി. ഇത് സംബന്ധിച്ച ഉത്തരവ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എം എസ് ജയ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് കൈമാറി. കാപ്പ ചുമത്തിയതോടെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന നിസ്സാമിന് ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ല. നിസ്സാമിന്റെ ജാമ്യാപേക്ഷ രണ്ട് തവണ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. കാപ്പ ചുമത്താന്‍ പോലീസ് നേരത്തെ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കളക്ടര്‍ […]

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസ്സാമിനെതിരെ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി. ഇത് സംബന്ധിച്ച ഉത്തരവ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എം എസ് ജയ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് കൈമാറി. കാപ്പ ചുമത്തിയതോടെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന നിസ്സാമിന് ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ല. നിസ്സാമിന്റെ ജാമ്യാപേക്ഷ രണ്ട് തവണ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

കാപ്പ ചുമത്താന്‍ പോലീസ് നേരത്തെ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കളക്ടര്‍ നിയമോപദേശം തേടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് പോലീസ് റിപ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ നിശാന്തിനി കളക്ടര്‍ക്ക് നല്‍കിയത്. കാപ്പ തീരുമാനം വൈകുന്നതില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×