June 13, 2026 |
Share on

സെക്യൂരിറ്റി ജീവനക്കാരന്റെ കൊല; നിസാമിനെതിരെ കാപ്പ ചുമത്താമെന്ന് ഡിജിപി

അഴിമുഖം പ്രതിനിധി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെതിരെ കാപ്പ നിയമം ചുമത്തിയേക്കും. ഇത് സംബന്ധിച്ച് നിയമതടസ്സമില്ലെന്ന് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. നേരത്തെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. നിസാമിനെതിരായ കേസുകളില്‍ ഭൂരിഭാഗവും ഒത്തുതീര്‍പ്പിലെത്തിയിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. അതെസമയം നിസാമിന്റെ ഭാര്യയെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിപ്പിക്കുകയും ചെയ്യുന്ന സമയത്ത് ഇവര്‍ നിസാമിനോടൊപ്പമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെതിരെ കാപ്പ നിയമം ചുമത്തിയേക്കും. ഇത് സംബന്ധിച്ച് നിയമതടസ്സമില്ലെന്ന് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. നേരത്തെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. നിസാമിനെതിരായ കേസുകളില്‍ ഭൂരിഭാഗവും ഒത്തുതീര്‍പ്പിലെത്തിയിരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

അതെസമയം നിസാമിന്റെ ഭാര്യയെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിപ്പിക്കുകയും ചെയ്യുന്ന സമയത്ത് ഇവര്‍ നിസാമിനോടൊപ്പമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×