ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷിനായി ഇന്ത്യ മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു ലാലു പ്രസാദ് പറഞ്ഞത്. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൈ കൂപ്പി ചെറുപുഞ്ചിരിയോടെ നിങ്ങള്‍ എന്താണ് പറയുന്നതെന്ന മറുചോദ്യമാണ് ചോദിച്ചത്.nitish comes up with lalus offer to join india bloc
‘നിതീഷ് കുമാറിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കുകയാണ്. അദ്ദേഹവും ഗേറ്റുകള്‍ തുറക്കണം. ഇതിലൂടെ ഇരുവശത്തുമുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കുമെന്നും അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലു പ്രസാദ് യാദവ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയെ ബീഹാറിലെ രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ ‘ബഡാ ഭായ്, ഛോട്ടാ ഭായ്’ എന്ന് വിളിക്കുന്ന രണ്ട് നേതാക്കളുടെയും നേതൃത്വത്തിലുള്ള സഖ്യം രൂപപ്പെടാനുള്ള സാധ്യതകളെ കുറിച്ചും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ ബ്ലോക്കിലെ ഘടകകക്ഷിയായ ആര്‍ജെഡിയുമായി നിതീഷ് കുമാര്‍ രണ്ടുതവണ സഖ്യമുണ്ടാക്കിയിരുന്നു.
ജെഡിയു നേതാവായ നിതീഷ് കുമാറിനെ എന്‍ഡിഎയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടുകള്‍ക്കിടയിലാണ് പുതിയ വിവാദങ്ങളും ഉയര്‍ന്നിരിക്കുന്നത്. ഇടയ്ക്കിടെ സഖ്യം മാറുന്ന നിതീഷ് കുമാറിന്റെ രാഷ്ട്രീയ ചരിത്രം ബന്ധപ്പെടുത്തിയാണ് ലാലു പ്രസാദിന്റെ പരാമര്‍ശം.
എന്നാല്‍ മാധ്യമങ്ങളുടെ ആകാംക്ഷയ്ക്ക് അറുതി വരുത്താനായി ഒരു കൗതുകത്തിന് മാത്രമായി പറഞ്ഞതാണീ വിവാദ പ്രസ്താവനയെന്നാണ് ലാലു പ്രസാദിന്റെ മകനും അനന്തരാവകാശിയുമായ തേജസ്വി യാദവിന്റെ വിശദീകരണം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെയാണ് തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അന്ത്യത്തിന് 2025 സാക്ഷ്യം വഹിക്കുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശത്തെ കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലന്‍ സിംങും തള്ളി. ജെഡിയും ബിജെപിയും ഒന്നിച്ചുള്ള എന്‍ഡിഎ ശക്തമാണെന്നും ജനങ്ങള്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.nitish comes up with lalus offer to join india bloc
Content Summary: nitish comes up with lalus offer to join india bloc