പുതിയ ഹൈപ്പർസോണിക് ആയുധങ്ങൾ സ്വന്തമാക്കി; ചൈനീസ് പിന്തുണയിൽ ശക്തി തെളിയിക്കാൻ ഉത്തരകൊറിയ

ഹൈപ്പർസോണിക് ആയുധങ്ങൾ പ്രദർശിപ്പിച്ച് സൗത്ത് കൊറിയ

Hyper Sonic weapons of South Korea

വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിൽ പുതിയ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും പ്രദർശിപ്പിച്ച് സൗത്ത് കൊറിയ.

തലസ്ഥാനമായ പ്യോങ്‌യാങിലെ കിം ഇൽ സങ് സ്ക്വയറിൽ രാത്രി നടന്ന പരേഡിൽ വടക്കൻ കൊറിയൻ ആയുധങ്ങളുടെ ശേഖരത്തിൽ, ഹോങ്‌സോങ്-11 മാ ഹൈപ്പർസോണിക് ആയുധവും, രാജ്യത്തെ മാധ്യമങ്ങൾ വടക്കൻ കൊറിയയുടെ ഏറ്റവും ശക്തമായ ആണവ ആയുധ സംവിധാനം എന്ന് വിശേഷിപ്പിച്ച ഹോങ്‌സോങ്-20 ഐ.സി.ബി.എമ്മും ഉൾപ്പെട്ടിരുന്നു.

കിം ജോങ് ഉന്നിന്റെ ഒരു വലിയ നയതന്ത്ര വിജയത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ ആഘോഷം നടക്കുന്നത്. അദ്ദേഹം ബീജിംഗിലേക്ക് (Beijing) യാത്ര ചെയ്യുകയും അവിടെ നടന്ന വലിയ ചൈനീസ് സൈനിക പരേഡിൽ പങ്കെടുക്കുകയും ചെയ്തു. ആഗോള വേദിയിലെ പ്രധാന ശക്തികളായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർക്കൊപ്പം വേദി പങ്കിടാനുള്ള അപൂർവ അവസരം കിമ്മിന് ലഭിച്ചു.

ആ യാത്രയിലൂടെ, വടക്കൻ കൊറിയയുടെ ദീർഘകാല രാഷ്ട്രീയ-സാമ്പത്തിക സഹായിയായ ചൈനയുമായി കൂടുതൽ ആഴത്തിലുള്ള തന്ത്രപരമായ ബന്ധവും സൗഹൃദവും കിം ഉറപ്പിച്ചു. കൂടാതെ, തൻ്റെ മിസൈൽ, ആണവായുധ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള പുതിയ ഊർജ്ജവും അദ്ദേഹത്തിന് ലഭിച്ചു.

ബീജിംഗിൽ നടന്ന ആ കൂടിക്കാഴ്ചയ്ക്ക് ശേഷം, വടക്കൻ കൊറിയയുടെ പുതിയതോ അല്ലെങ്കിൽ മെച്ചപ്പെടുത്തിയതോ ആയ ആയുധ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവിടുത്തെ ഔദ്യോഗിക മാധ്യമങ്ങളിൽ വന്നിരുന്നു. ഹോങ്‌സോങ്-11 മാ ആയുധം ഒരാഴ്ച മുമ്പ് പ്യോങ്‌യാങിൽ നടന്ന ഒരു സൈനിക പ്രദർശനത്തിലാണ് ആദ്യമായി കാണിച്ചത്. ഹോങ്‌സോങ്-11 സീരീസിലെ ആയുധങ്ങൾ, റഷ്യയുടെ ഇസ്‌കന്ദർ (Iskander) മിസൈലുകളെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ്. റഷ്യ യുക്രെയ്‌നിലുടനീളം നടത്തിയ ആക്രമണങ്ങളിൽ ഈ ഇസ്‌കന്ദർ മിസൈലുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

കിം ഭരണകൂടം 2021 സെപ്റ്റംബർ മുതൽ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ പരീക്ഷിക്കുന്നുണ്ട്. എന്നാൽ 2024 ജനുവരിയിൽ നടന്ന ഒരു പരീക്ഷണത്തിൽ, മുൻപ് ഉപയോഗിച്ചിരുന്ന ദ്രാവക ഇന്ധനമുള്ള റോക്കറ്റുകൾക്ക് പകരം ഖര ഇന്ധനം ഉപയോഗിക്കുന്ന ബൂസ്റ്റർ റോക്കറ്റാണ് ഉപയോഗിച്ചത്. ദ്രാവക ഇന്ധനം ഉപയോ​ഗിക്കുന്ന റോക്കറ്റുകളേക്കാൾ ഖര ഇന്ധനമുള്ള റോക്കറ്റുകളാണ് എളുപ്പത്തിൽ നീക്കാനും, മിനിറ്റുകൾക്കുള്ളിൽ വേഗത്തിൽ വിക്ഷേപിക്കാനും സാധിക്കും. കിൻഷാൽ മിസൈലിന്റെ ഫലപ്രാപ്തിയെക്കുറിച്ച് റഷ്യയുടെ അവകാശവാദങ്ങളിൽ നിരവധി സംശയമുണ്ടെന്ന് യു.എസ്. കോൺഗ്രസ് റിസർച്ച് സർവീസിന്റെ ഓഗസ്റ്റിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ വർഷം ആദ്യം, മിസൈലിന് ശക്തി നൽകുന്ന പുതിയ ഹൈ-ത്രസ്റ്റ് റോക്കറ്റ് അന്തിമ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി വടക്കൻ കൊറിയ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ആണവശേഷിയുള്ള ഹോങ്‌സോങ്-20 (Hwasong-20) വടക്കൻ കൊറിയയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്ന നിലയിൽ ആദ്യമായാണ് പൊതുവേദിയിൽ എത്തുന്നത്. ഈ മിസൈലിന്റെ ഫ്ലൈറ്റ് ടെസ്റ്റുകൾ (വിക്ഷേപണ പരീക്ഷണം) പ്യോങ്‌യാങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, സൈനിക പരേഡിൽ കണ്ടത് ആയുധം വഹിക്കുന്നു എന്ന് കരുതുന്ന ഒരു കാനിസ്റ്റർ മാത്രമായിരിക്കാം. ഇത് ഒരു 11-ആക്സിൽ ട്രാൻസ്പോർട്ടർ-ലോഞ്ച് വെഹിക്കിളിന് മുകളിലായാണ് സ്ഥാപിച്ചിരുന്നത്.

content summary; North Korea acquires new hypersonic weapons, prepared to showcase its strength with backing from China

This post was last modified on October 11, 2025 2:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment