രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ കേസിലെ നിരവധി തെളിവുകളാണ് പുറത്തുവരുന്നത്. അതിക്രമത്തിന് ഇരയായ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതോടെയാണ് കേസ് വീണ്ടും ചർച്ചയായത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ മൂന്ന് സ്ഥലത്തെത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് എഫ്ഐആർ.
അതിക്രമത്തിന് ശേഷം പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു, ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങൾ ഉള്ള കാര്യം പറഞ്ഞ് രാഹുൽ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. രാഹുൽ പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതായി എഫ്ഐആറിൽ പറയുന്നു. തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങൾ രാഹുൽ തന്റെ ഫോണിലാണ് പകർത്തിയത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പാലക്കാട്ടെ ഫ്ലാറ്റിലെത്തിച്ച് ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.
യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയമാവാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. സുഹൃത്ത് വഴിയാണ് ഗർഭനിരോധന ഗുളിക എത്തിച്ചു നൽകിയതെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാൽ രാഷ്ട്രീയഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചത്. എതിർത്തപ്പോൾ ചീത്ത വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയെന്നും എഫ്ഐആർ. പെൺകുട്ടിയെ ചുവന്ന കാറിൽ കയറ്റി ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകുകയായിരുന്നു. കാറിൽ വെച്ച് മരുന്ന് നൽകിയ ശേഷം രാഹുൽ വീഡിയോ കോളിൽ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തിയെന്നും എഫ്ഐആർ റിപ്പോർട്ട്.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നൽകിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു.
content summary: Nude footage was allegedly taken following the rape, and Rahul Mamkoottathil threatened to kill the victim if she revealed the incident
This post was last modified on November 28, 2025 12:46 pm
Leave a Comment