March 25, 2025 |

മൈക്രോസോഫ്റ്റിനെ കടത്തിവെട്ടി എൻവിഡിയ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപണിയിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി എൻവിഡിയ. ടെക് ഭീമൻ മൈക്രോസോഫ്റ്റിനെ മറികടന്ന് ജൂൺ 18 ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ മാറി. ഗ്രാഫിക്‌സ് ചിപ്പുകൾക്ക് ഏറെ പേരുകേട്ട എൻവിഡിയയുടെ ചിപ്പുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ മേഖലയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ മാസം ആദ്യം, എൻവിഡിയ ആദ്യമായി മൂന്ന് ട്രില്യൺ ഡോളർ നേടി ആപ്പിളിനെ മറികടന്നിരുന്നു. nvidia share price 

എൻവിഡിയയുടെ ഓഹരികൾ 3.5% ഉയർന്ന് ഒരു ഷെയറിന് 135.58 ( 11,311.24 രൂപ ) ഡോളറിലെത്തിയിരിക്കുകയാണ്. കമ്പനിയുടെ ആകെ മൂല്യം 3.34 ട്രില്യൺ ഡോളറായി ( 27,84,14,05,00,00,000 രൂപ ). എൻവിഡിയ ആപ്പിളിനെ മറികടന്ന് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.

ഗൂഗിൾ, ആപ്പിൾ തുടങ്ങിയ വലിയ ടെക് കമ്പനികളെ അപേക്ഷിച്ച് എൻവിഡിയയുടെ വളർച്ച ധ്രുതഗതിയിലാണ്. ഇത് ധാരാളം നിക്ഷേപത്തിനും കാരണമായിട്ടുണ്ട്. ഈ വർഷം മാത്രം എൻവിഡിയയുടെ ഓഹരികൾ ഏകദേശം 180% ആണ് ഉയർന്നത്. അതേസമയം മൈക്രോസോഫ്റ്റിൻ്റെ ഓഹരികളിൽ ഏകദേശം 19% മാത്രമാണ് വർദ്ധനവുണ്ടായത്. എൻവിഡിയയുടെ ഹൈ-എൻഡ് പ്രോസസറുകൾക്കുള്ള ഡിമാൻഡ് അവരുടെ വിതരണത്തെക്കാൾ കൂടുതലാണ്. ഏറ്റവും പുതിയ പാദത്തിൽ, എൻവിഡിയയുടെ ഡാറ്റാ സെന്റർ ബിസിനസിലെ വരുമാനം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 427 ശതമാനം ഉയർന്ന് 22.6 ബില്യൺ ഡോളറായി ( 18,85,45,81,10,000 രൂപ ). ചൊവ്വാഴ്ച കമ്പനിയുടെ വിപണി മൂല്യത്തിൽ 103 ബില്യൺ ഡോളറിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ട് ഉൾപ്പെടെ, എ ഐ വ്യവസായത്തിൽ എൻവിഡിയയുടെ ചിപ്പുകൾ ആവശ്യമാണ്. ഈ ചിപ്പുകൾക്ക് വലിയ തുക തന്നെ കമ്പനികൾ ചിലവാക്കേണ്ടതുണ്ട്. ചിപ്പുകളുടെ ആവശ്യക്കാർ എറിയതിനാൽ യൂണിറ്റിൻ്റെ വില ഏകദേശം 30,000 ഡോളർ ( 25,02,690.00 ഇന്ത്യൻ രൂപ ) ആയി ഉയരുകയും ഇത് കമ്പനിയുടെ വരുമാനം കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു.

നിലവിൽ എഐ വിപണിയിൽ ആവശ്യക്കാരേറെയുള്ള എൻവിഡിയയുടെ തന്നെ എച്ച് 100 ഹോപ്പർ എഐ പ്രൊസസർ ചിപ്പിന് 25000 (20,85,575 രൂപ) ഡോളർ മുതൽ 30000 ഡോളർ വരെയാണ് വില. ഇതിനേക്കാൾ അൽപ്പം വിലകൂടുതലാണ് ബ്ലാക്ക് വെൽ ബി 200 ചിപ്പിന്.

എൻവിഡിയയുടെ ശക്തി വർദ്ധിച്ചതോടെ, 61-കാരനായ സിഇഒ ജെൻസൻ ഹുവാങ്ങിനെ അതി സമ്പന്ന സ്ഥാനത്തേക്ക് ഉയർത്തി. ഒന്നര വർഷത്തിനിടയിൽ, ജെൻസൻ ഹുവാങ്ങിൻ്റെ ആസ്തി 93 ബില്യൺ ഡോളർ വർദ്ധിച്ചത്. അതേസമയം, എൻവിഡിയയുടെ മൂല്യം 2024 ഫെബ്രുവരി ആയപ്പോഴേക്കും ഒമ്പത് മാസങ്ങൾക്കുള്ളിൽ ഒരു ട്രില്യൺ ഡോളറിൽ നിന്ന് രണ്ട് ട്രില്യൺ ഡോളറായി വർദ്ധിച്ചിരുന്നു. പിന്നീട്, മൂന്ന് മാസങ്ങൾക്കുള്ളിലാണ്, ജൂണിൽ മൂന്ന് ട്രില്യൺ ഡോളറിലെത്തി നിൽക്കുന്നത്.

content summary ; Nvidia becomes world’s most valuable company amid AI boom

×