ഇക്കോസൈഡ് കുറ്റകരമാക്കുന്നതിനെതിരെ ഒരു രാജ്യവും പരസ്യമായി എതിർത്തിട്ടില്ല
ഇക്കോസൈഡ് ക്രിമിനൽ കുറ്റമാക്കാൻ ഒരുങ്ങി രാജ്യങ്ങൾ. മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തിയാണ് ഇക്കോസൈഡ്. ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് മാറ്റി കാലാവസ്ഥാ വ്യതിയാനങ്ങൾക്കും പാരിസ്ഥിതിക നാശത്തിനും എതിരായ ലോകത്തിൻ്റെ മനോഭാവം മാറ്റുന്നതിനുള്ള ആദ്യ ചുവടുകൾ മൂന്ന് വികസ്വര രാജ്യങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ “ഇക്കോസൈഡ്” ചേർക്കുന്നതിനുള്ള നിർദ്ദേശം തിങ്കളാഴ്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ഈ മാറ്റം അംഗീകരിക്കപ്പെട്ടാൽ, മലിനീകരണമുണ്ടാക്കുന്ന വൻകിട കമ്പനികളുടെ നേതാക്കൾ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ പോലുള്ള പാരിസ്ഥിതിക പ്രശ്ങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് സാധ്യമാക്കും. ecocide as a crime
വന്വാട്ടു, ഫിജി, സമോവ എന്നീ രാജ്യങ്ങൾ ഇക്കോസൈഡ് എന്ന കുറ്റകൃത്യത്തെ അന്താരാഷ്ട്ര കോടതി ഔദ്യോഗികമായി അംഗീകരിക്കണമെന്ന് നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് ഗുരുതരമായതോ വ്യാപകമായതോ ദീർഘകാലം നിലനിൽക്കുന്നതോ ആയ നാശത്തിന് കാരണമാകുന്ന ഹാനികരമായ പ്രവർത്തനങ്ങൾക്ക് ആളുകളെ ശിക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാകുന്നത്.
ഓഗസ്റ്റ് 9 തിങ്കളാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്കിലെ ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയിൽ (ഐസിസി) നിർദ്ദേശം സമർപ്പിച്ചെങ്കിലും. കൂടുതൽ ചർച്ചകൾക്ക് ശേഹം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകു എന്നാണ് ലഭിക്കുന്ന വിവരം. ഈ പ്രക്രിയക്ക് നിരവധി വർഷങ്ങൾ എടുത്തേക്കാം, ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നേക്കാം, എന്നിരുന്നാലും പല രാജ്യങ്ങളും ഇതിനോട് പരസ്യമായി വിയോജിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഏറ്റവും കാര്യക്ഷമമായി തന്നെ നിയമം പ്രാബല്യത്തിൽ വരും.
ഇക്കോസൈഡ് എന്നതിൻ്റെ നിയമപരമായ അർത്ഥം നിർവചിക്കാൻ സഹായിച്ച വിദഗ്ധ സമിതിയുടെ സഹ അധ്യക്ഷനും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ നിയമ പ്രൊഫസറുമായ ഫിലിപ്പ് സാൻഡ്സ് കെ സി ഒടുവിൽ കോടതി ഇക്കോസൈഡ് ഒരു കുറ്റകൃത്യമായി അംഗീകരിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്ന് ഗാർഡിയനോട് പറഞ്ഞു.
ഇതിപ്പോൾ നടക്കും എന്നതാണ് അവശേഷിക്കുന്ന ഒരേയൊരു ചോദ്യം, ആദ്യം, എനിക്ക് സംശയങ്ങളുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് പൂർണ വിശ്വാസമുണ്ട്. ചില രാജ്യങ്ങൾ ഇതിനകം തന്നെ ഈ മാറ്റത്തിന് മുൻകൈ എടുത്തിട്ടുണ്ട്. അടുത്തിടെ, ബെൽജിയം ഇക്കോസൈഡ് ഒരു കുറ്റകൃത്യമാക്കി, പ്രഖ്യാപിച്ചിരുന്നു. കൂടാതെ, യൂറോപ്യൻ യൂണിയൻ ചില അന്താരാഷ്ട്ര കുറ്റകൃത്യ നിയമങ്ങൾ പരിഷ്കരിച്ച് ഇക്കോസൈഡിനെ കുറ്റകൃത്യമായി ഉൾപ്പെടുത്തിയിരുന്നു. മെക്സിക്കോയും സമാനമായ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഇക്കോസൈഡ് കുറ്റകരമാക്കുന്നതിനെതിരെ ഒരു രാജ്യവും പരസ്യമായി എതിർത്തിട്ടില്ല, എന്നാൽ എണ്ണക്കമ്പനികൾ പോലെയുള്ള വലിയ മലിനീകരണം സൃഷ്ട്ടിക്കുന്ന കമ്പനികളിൽ നിന്ന് ശക്തമായ ചെറുത്തുനിൽപ്പും ലോബിയിംഗും പ്രതീക്ഷിക്കാമെന്ന് സ്റ്റോപ്പ് ഇക്കോസൈഡ് ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ സഹസ്ഥാപകൻ ജോജോ മേത്ത പറഞ്ഞു. ഐസിസി നിർദേശം പരിഗണിക്കുമെന്ന ഘട്ടത്തിലെത്താൻ തന്നെ വർഷങ്ങളെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റോപ്പ് ഇക്കോസൈഡ് ഇൻ്റർനാഷണൽ 2017 മുതൽ പ്രചാരണം നടത്തുന്നുണ്ട്, 2019 ൽ കുറ്റകൃത്യം തിരിച്ചറിയാൻ ഐസിസിയോട് ആദ്യം ആവശ്യപ്പെട്ടത് ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമായ വന്വാട്ടുവാണ്.
മാറ്റങ്ങൾ ഐസിസി അംഗീകരിച്ചാലും, ആരെങ്കിലും ഇക്കോസൈഡ് കുറ്റം ചുമത്തുന്നതിന് പത്ത് വർഷം വരെ എടുത്തേക്കാം. എന്നിരുന്നാലും, ആശയം മനസ്സിലാക്കാനും അംഗീകരിക്കാനും ആളുകളെ സഹായിക്കുന്നതിന് തിങ്കളാഴ്ച മുന്നോട്ട് വച്ച നിർദ്ദേശം പ്രധാനമാണെന്ന് ജോജോ മേത്ത പറഞ്ഞു. വർദ്ധിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം ഉയർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂമിക്ക് ഇത്രയധികം ദോഷം വരുത്തുന്ന പ്രവർത്തികൾ ഇനിയും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐസിസിക്ക് ഇക്കോസൈഡ് കുറ്റകൃത്യമായി അംഗീകരിക്കണമെങ്കിൽ, കോടതി സൃഷ്ടിച്ച ഉടമ്പടിയായ റോം സ്റ്റാറ്റ്യൂട്ടിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അഭിഭാഷകൻ ഫിലിപ്പ് സാൻഡ്സ് കൂട്ടിച്ചേർത്തു. 2002-ൽ ആരംഭിച്ചത് മുതൽ, ഐസിസി വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. 2010-ൽ, ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ സൈനിക ശക്തി പ്രയോഗിക്കുമ്പോൾ റോം ചട്ടം ഭേദഗതി വരുത്തി ആക്രമണ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
യുകെയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 120-ലധികം രാജ്യങ്ങൾ ഐസിസിയിലെ കക്ഷികളാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും കൂടാതെ വ്ളാഡിമിർ പുടിനെതിരെ വേണ്ട നടപടികൾ ഉണ്ടാകണമെന്നും ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഐസിസിയുടെ വ്യാപ്തി പരിമിതമാണ്, കാരണം യുഎസ്, ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളും മറ്റ് പ്രധാന ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളും ഐസിസിയിലെ കക്ഷികളല്ല.
content summary ; Pacific islands submit court proposal for recognition of ecocide as a crime