പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരമെന്ന് റിപ്പോര്‍ട്ട്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് കേരളത്തില്‍ എത്തിച്ചത്.
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്. ടൂറിസം വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം- എത്ര സുന്ദരം- ഫെസ്റ്റിവല്‍ ക്യാംമ്പയിന്‍ എന്ന പരിപാടിയിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പങ്കാളികളാക്കിയത്.
2024 ജനുവരി മുതല്‍ 2025 മെയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നിരിക്കുന്നത്. 2025 ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ചത്.
33 ജ്യോതി പല തവണ പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിലവില്‍ ജയിലിലാണ് ജ്യോതി. മെയ് മാസത്തിലായിരുന്നു ജ്യോതി മല്‍ഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തത്.
ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ജ്യോതി. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല സുപ്രധാന വിവരങ്ങളും കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 37,000 ത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനലും 1,32,000 ത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇവര്‍ക്കുണ്ട്.
ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ജ്യോതി. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല സുപ്രധാന വിവരങ്ങളും കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 37,000 ത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനലും 1,32,000 ത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇവര്‍ക്കുണ്ട്. കേരള സാരിയണിഞ്ഞ് കണ്ണൂരിലെത്തി തെയ്യം കാണുന്നതിന്റെ ജ്യോതിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.
ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3,5 പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 പ്രകാരവുമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. Pakistani espionage: Jyoti Malhotra came to Kerala for the tourism department
Content Summary: Pakistani espionage: Jyoti Malhotra came to Kerala for the tourism department