സിബിഎസ് ന്യൂസിലെ വിവാദ അഭിമുഖം; നഷ്ടപരിഹാരമായി 16 മില്യൺ ഡോളർ നൽകും

ട്രംപുമായി ഒത്തുതീർപ്പിനൊരുങ്ങി മാതൃസ്ഥാപനം

ട്രംപ്-സിബിഎസ് കേസ് ഒത്തുതീർപ്പാക്കാൻ 16 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ച് പാരമൗണ്ട്. സിബിഎസ് ന്യൂസ് പ്രക്ഷേപണം ചെയ്ത 60 മിനിറ്റ്സ് എന്ന അഭിമുഖ പരമ്പരയിലെ എഡിറ്റുകൾ സംബന്ധിച്ച കേസ് അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ട്രംപിന് 16 മില്യൺ ഡോളർ നൽകാൻ പാരാമൗണ്ട് ഗ്ലോബൽ സമ്മതിച്ചു.സിബിഎസ് ന്യൂസിന്റെ മാതൃസ്ഥാപനമാണ് പാരമൗണ്ട്. നവംബറിൽ കമല ഹാരിസുമായി സിബിഎസ് ന്യൂസ് നടത്തിയ അഭിമുഖം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റുകൾ നടത്തി സംപ്രേക്ഷണം ചെയ്തുവെന്നാണ് ട്രംപിന്റെ വാദം. ഇത് തനിക്ക് മനോവ്യഥയുണ്ടാക്കിയതായും ട്രംപ് വാദിച്ചിരുന്നു.

സിബിഎസ് ന്യൂസിനെ പിടിച്ചുലച്ച കേസായിരുന്നു ഇത്. ചാനലിന്റെ ഉയർന്ന തലത്തിലുള്ള ഉദ്യോ​ഗസ്ഥരെ വരെ ഈ കേസിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയിരുന്നു. കേസ് ഒത്തുതീർപ്പാകുന്നതിമ്റെ ഭാ​ഗമായി ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്കാണ് പണം അനുവദിക്കുക. സിബിഎസ് ന്യൂസ് നടത്തിയ റിപ്പോർട്ടിംഗിനോ എഡിറ്റുകൾക്കോ ​​പാരാമൗണ്ട് ഇതുവരെ ക്ഷമാപണം നടത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. നിയമ പോരാട്ടത്തിന് പകരമാണ് കേസ് ഒട്ടുതീർപ്പാക്കാനുള്ള തീരുമാനത്തിലേക്ക് പാരാമൗണ്ട് എത്തുന്നത്. വിജയിക്കാൻ ഏറെ സാധ്യതയുള്ള കേസിൽ നിന്ന് പാരാമൗണ്ട് പിൻവാങ്ങിയതിൽ നിയമവിദ​ഗ്ധർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സ്കൈഡാൻസ് മീഡിയയുമായി ചേർന്ന് പ്രവർത്തിക്കാൻ പാരാമൗണ്ട് പദ്ധതിയിടുന്നുണ്ട് ഈ നീക്കത്തിന് സർക്കാർ തടയിടുമോ എന്ന ഭയമാണ് കേസിന്റെ ഒത്തു തീർപ്പിലേക്ക് നയിച്ചതെന്ന വാദങ്ങളും ഉയരുന്നു. ഈ ഒത്തുതീർപ്പ് ചർച്ച ഫലം കണ്ടേക്കുമെന്ന പ്രതീ​ക്ഷയിലാണ് പാരാമൗണ്ട്. സ്കൈഡാൻസ് മീഡിയയുമായുള്ള ലയനത്തിനുള്ള പാരാമൗണ്ടിന്റെ പദ്ധതി പരി​ഗണിക്കുന്നതിന് പകരം

‌ട്രംപ് നിയമിച്ച എഫ്‌സിസി ചെയർമാൻ, അന്നത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായുള്ള ഒക്ടോബറിലെ 60 മിനിറ്റ്സ് അഭിമുഖത്തിന്റെ എഡിറ്റുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഭാവിയിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുമായുള്ള അഭിമുഖങ്ങൾ ആവശ്യമായ തിരുത്തലുകൾക്ക് വിധേയമായതിന് ശേഷം മാത്രമായിരിക്കും സംപ്രേക്ഷണം ചെയ്യുകയുള്ളൂവെന്ന് പാരാമൗണ്ട് വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്ക് ഭം​ഗം വരുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ ആണെന്ന് തിരിച്ചറിയുന്ന പക്ഷം നിർദേശിക്കുന്ന നടപടി സ്വീകരിക്കാൻ തയ്യാറാണെന്നും പാരാമൗണ്ട് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി ഇരു വിഭാഗവും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തിരുന്നു. മധ്യസ്ഥൻ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പിന് വിധേയമായതെന്നും പാരാമൗണ്ട് പറഞ്ഞു. പാരാമൗണ്ടിന്റെ 16 മില്യൺ ഡോളർ പേയ്‌മെന്റിൽ ട്രംപിന്റെ അഭിഭാഷക ഫീസ് ഉൾപ്പെടും.

അഭിമുഖത്തിൽ എഡിറ്റുകൾ നടത്തിയത് ഹാരിസിനെ വെള്ള പൂശി കാണിക്കാൻ വേണ്ടിയാണെന്ന് ട്രംപ് വളരെക്കാലമായി വാദിക്കുന്നുണ്ട്. നവംബറിലെ തിരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ വിജയ സാധ്യതകൾ വർദ്ധിപ്പിക്കാൻ വേണ്ടിയായിരുന്നു സിബിഎസും പാരമൗണ്ടും ഇങ്ങനെ ഒരു നീക്കം നടത്തിയതെന്നും ട്രംപ് പലപ്പോഴായി ആരോപിച്ചിരുന്നു. സിബിഎസ് ആരോപണങ്ങൾ നിഷേധിച്ചു. ഉള്ളടക്കങ്ങൾക്ക് എഡിറ്റുകൾ പതിവാണെന്നും ആരെയും ലക്ഷ്യം വച്ച് ചെയ്തത് അല്ലെന്നും വ്യക്തമാക്കി. ഉള്ളടക്കത്തിലെ തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റ് തനിക്ക് മാനസിക വേദനയുണ്ടാക്കിയതായി ട്രംപ് വാദിച്ചു. പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത് വൈറ്റ് ഹൗസിൽ തിരികെയെത്തിയതിന് ശേഷം തനിക്ക് ലഭിക്കാനുള്ള നഷ്ടപരിഹാര തുക 20 ബില്യൺ ഡോളറായി ഉയർത്തണമെന്നും ട്രംപ് വാദിച്ചിരുന്നു.

content summary: Paramount has agreed to pay 16 million dollar to settle a lawsuit filed by Trump over CBS’s ‘60 Minutes’

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment