ആദ്യ കിരീടമെന്ന സ്വപ്നനേട്ടത്തിനായാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും വ്യാഴാഴ്ച ആദ്യ ക്വാളിഫയറിനിറങ്ങുന്നത്. എന്നാൽ ആദ്യം ക്വാളിഫയർ മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നാലോ. മഴ പെയ്താൽ മത്സരം വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തേക്കാം. ആദ്യ ക്വാളിഫയറിൽ കാലാവസ്ഥ വില്ലനാകുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇക്കുറി ചില മത്സരങ്ങളിൽ മഴ വില്ലനായിരുന്നു അതാണ് ഈ ആശങ്കയ്ക്ക് പിന്നിലെ കാരണം. എന്നാൽ നിലവിൽ പുറത്തുവരുന്ന കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ക്വാളിഫയർ ദിനത്തിൽ മത്സര വേദിയായ ഛത്തീസ്ഗഡിൽ മഴ പെയ്യാൻ സാധ്യത കുറവാണ്. എന്നാൽ അപ്രതീക്ഷിതമായി കാലാവസ്ഥ വില്ലനാവുകയും മത്സരം നടക്കാതെയും വന്നാൽ ഇത് ആർസിബിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ
മഴ വില്ലനായാൽ മത്സരത്തിന്റെ നിലവിലുള്ള ദൈർഘ്യം കുറയ്ക്കാൻ സാധ്യത കൂടുതലാണ്. മത്സരത്തിൽ ഓരോ ടീമിനും കളിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓവറുകളുടെ എണ്ണം അഞ്ച് ഓവറാണ്. എന്നാൽ മഴ ശക്തമായാൽ അഞ്ച് ഓവർ പോലും കളിക്കാൻ സാധിക്കാതെ വരികയും ഇതോടെ മത്സരം ഉപേക്ഷിക്കേണ്ടിയും വന്നേക്കാം.ഐപിഎല്ലിലെ ക്വാളിഫയറിന് വേണ്ടി ഒരു റിസർവ് ദിനം അനുവദിച്ചിട്ടില്ല. അതിനാൽ മെയ് 29ന് തന്നെ മത്സരം പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായി മത്സരം നടക്കാതെ വന്നാൽ ലീഗ് ഘട്ടത്തിൽ മുന്നിൽ ഫിനിഷ് ചെയ്ത ടീമായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. ക്വാളിഫയർ 1 ഉപേക്ഷിക്കപ്പെട്ടാൽ ജൂൺ 3ന് നടക്കാനിരിക്കുന്ന ഐപിഎൽ 2025ന്റെ ഫൈനലിലേക്ക് കടക്കുന്ന ആദ്യ ടീമായി പഞ്ചാബ് കിംഗ്സ് മാറും. അങ്ങനെയെങ്കിൽ ക്വാളിഫയർ 2ൽ ആർസിബി എലിമിനേറ്ററെ നേരിടും.
ലീഗ് ഘട്ട മത്സരങ്ങൾ ആർസിബിയും പിബികെസും 19 പോയിന്റുകൾ വീതം നേടിയാണ് അവസാനിപ്പിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിനാണ് നിലവിൽ മികച്ച എൻആർആർ ഉള്ളത്. ആർസിബിയുടെ എൻആർആർ +0.301ആണ്. എന്നാൽ +0.372 എൻആർആറുമായി പിബികെസ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അക്യൂവെതറിന്റെ റിപ്പോർട്ട് പ്രകാരം മത്സര ദിനത്തിൽ മഴ പെയ്യാൻ സാധ്യത കുറവാണ്. മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സര സമയത്ത് താപനില 35°C ആയിരിക്കുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ മത്സരത്തിനിടയിൽ മഴ വില്ലനായേക്കില്ലെന്ന പ്രതീക്ഷ ക്രിക്കറ്റ് പ്രേമികൾ കൈവിട്ടിട്ടില്ല.
content summary: PBKS vs RCB, IPL 2025, What are the consequences if rain disrupts Qualifier 1?