June 05, 2026 |
Avatar
Share on

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെ എത്തിയില്ല

അഴിമുഖം പ്രതിനിധി ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ പങ്കെടുത്തില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നും ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും പെലെ അറിയിച്ചു. ഒളിംപിക് ദീപം തെളിയിക്കാന്‍ പെലെയെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സ്‌പോണസര്‍മാരോട് സംസാരിച്ചശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയൂവെന്ന് പെലെ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ സമയം ശനിയാഴച പുലര്‍ച്ചെ നാലു മണിക്ക് മാറക്കാനയില്‍ റിയോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.ലോകപ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്‌റലസ് ആണ് ഉദ്ഘാടനച്ചടങ്ങ് അണിയിച്ചൊരുക്കുന്നത്. 206 […]

അഴിമുഖം പ്രതിനിധി

ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ പങ്കെടുത്തില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നും ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും പെലെ അറിയിച്ചു. ഒളിംപിക് ദീപം തെളിയിക്കാന്‍ പെലെയെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സ്‌പോണസര്‍മാരോട് സംസാരിച്ചശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയൂവെന്ന് പെലെ അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ സമയം ശനിയാഴച പുലര്‍ച്ചെ നാലു മണിക്ക് മാറക്കാനയില്‍ റിയോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.ലോകപ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്‌റലസ് ആണ് ഉദ്ഘാടനച്ചടങ്ങ് അണിയിച്ചൊരുക്കുന്നത്. 206 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം കായികതാരങ്ങള്‍ പതിനാറ് ദിവസം നീളുന്ന കായികോല്‍സവത്തില്‍ മാറ്റുരയ്ക്കും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×