July 16, 2026 |

ബാഹുബലി 2 ഇഷ്ടപെടാത്തവര്‍ മനോരോഗികള്‍; രാംഗോപാല്‍ വര്‍മ

ഇത്തരക്കാര്‍ക്ക് മെന്റല്‍ ചെക്കപ്പ് നടത്താന്‍ ബാഹുബലിയുടെ നിര്‍മാതാവ് സഹായിക്കണം

വിവാദങ്ങളുടെ തോഴന്‍ എന്നാണ് രാംഗോപാല്‍ വര്‍മ അറിയപ്പെടുന്നത്. ആര്‍ജിവിയുടെ ഓരോ വാക്കിലും ഒരു വിവാദം കാണും. ഇതില്‍ ഏറ്റവും ഒടുവിലത്തേത് സംഭവിച്ചിരിക്കുന്നത് ബാഹുബലി 2 മായി ബന്ധപ്പെട്ടാണ്. സിനിമയെ എതിര്‍ത്തല്ല, സിനിമ ഇഷ്ടമാകാത്തവരോടാണു രാമുവിന്റെ കലിപ്പ്.

ബാഹുബലി 2 ഇഷ്ടമാകാത്തവരെ മനോരാഗ ചികിത്സയ്ക്കു വിധേയമാക്കണമെന്നാണു രാംഗോപാല്‍ വര്‍മ പറയുന്നത്. ബാഹുബലി 2 ഡിസ് ലൈക് ചെയ്യുന്നവരെ കാണുമ്പോള്‍ വളരെ സങ്കടം തോന്നു, അവര്‍ക്ക് മനോരോഗചികിത്സ ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇത്തരക്കാരെ സഹയിക്കാനായി ഒരു ബാഹുബലിയുടെ നിര്‍മാതാവായ ശോഭു യാര്‍ലഗഡ്ഡ മുന്നോട്ടുവരണമെന്നും ഒരു മെന്റല്‍ ഹെല്‍ത്ത് ചെക്കപ്പ് സൗകര്യം ഒരുക്കി കൊടുക്കണമെന്നും രാംഗോപാല്‍ വര്‍മ തന്റെ ട്വീറ്റിലൂടെ പരിഹസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×