June 04, 2026 |
Share on

കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരിൽ പ്രധാനമന്ത്രിയെത്തുമ്പോൾ; കുക്കി-മെയ്തെയ് വിഭാഗങ്ങളുടെ ആവശ്യങ്ങൾ എന്തെല്ലാം?

ഈ സന്ദർശനം സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്

കലാപത്തിൽ മുറിവേറ്റ മണിപ്പൂർ ആദ്യമായി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണ്. മോദിയുടെ സന്ദർശനത്തെ മെയ്തെയികളും കുക്കി-സോകളും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇരു വിഭാഗങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതാണ്. മെയ്തെയികൾ പ്രധാനമന്ത്രിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം, കുക്കി-സോ സമൂഹം അവരുടെ പ്രതികരണത്തിൽ ആശങ്കകളും ആവശ്യങ്ങളുമാണ് പ്രധാനമായും ഉന്നയിച്ചത്.

ഈ സന്ദർശനം സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. മണിപ്പൂരിൽ പുനരവതരിപ്പിച്ച ‘സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ്’ കരാറിനെ കുക്കി-സോ വിഭാഗങ്ങൾ സ്വാഗതം ചെയ്തപ്പോൾ, മെയ്തെയ് സിവിൽ സൊസൈറ്റി സംഘടനയായ കോഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി ഈ കരാറിനെ ശക്തമായി അപലപിക്കുകയാണ് ചെയ്തത്.

കുക്കി-സോ വിഭാഗങ്ങൾ അവരുടെ പ്രദേശങ്ങളെ ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഒരു മെയ്തേയി സിവിൽ സൊസൈറ്റി സംഘടന സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും ആവശ്യപ്പെടുന്നത്. പ്രത്യേക ഭരണത്തിനായുള്ള ആവശ്യം വംശീയവൽക്കരണം ആണെന്നും, ഇത് മേഖലയെ വിഭജനത്തിലേക്ക് നയിക്കുമെന്നും അവർ പറയുന്നു.

കുക്കി-സോ വിഭാ​ഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ കുക്കി-സോ കൗൺസിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു. വർഷങ്ങളായി, ഞങ്ങൾ വിഭജനം ആവശ്യപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 239എ പ്രകാരം കേന്ദ്രഭരണ പ്രദേശമാക്കി പ്രത്യേക ഭരണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിക്കുന്നത് ഞങ്ങളുടെ സമാധാനം, സുരക്ഷ, അതിജീവനം എന്നിവ മുൻനിർത്തിയാണെന്ന് ഇവർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മെയ്തെയികൾ നടത്തിയ ആക്രമണത്തിൽ 250ലധികം ജീവനുകളാണ് ഞങ്ങൾ നഷ്ടമായത്; 360ൽ അധികം പള്ളികളും ആരാധനാലയങ്ങളും അവർ കത്തിച്ചു. 40,000ത്തിലധികം ആളുകൾക്കാണ് സ്വന്തം പൂർവ്വിക ഭവനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്നത്.ഈ ഗുരുതരമായ സാഹചര്യങ്ങൾക്കിടയിലും, ഞങ്ങൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിലും നേതൃത്വത്തിലും വിശ്വാസം അർപ്പിക്കുന്നുവെന്നും അവർ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് സംഘടനയുടെയും സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിനെ സോമി കൗൺസിൽ സ്വാഗതം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് മെയ്തെയ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റിയു പ്രതികരിച്ചിട്ടുണ്ട് കുക്കി-സോ വിഭാഗം ഉയർത്തുന്ന വിഭജനാവശ്യം വംശീയവൽക്കരണത്തിന് തുല്യമാണെന്ന് ഇവർ പറയുന്നു ഈ സന്ദർശനത്തിൽ വംശീയ പക്ഷപാതം പാടില്ലെന്നാണ് മറ്റൊരു ആവശ്യം. മണിപ്പൂരിലെ എല്ലാ തദ്ദേശീയ ജനങ്ങൾക്കും തുല്യത, നീതി, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന ഒരു സന്ദേശമായിരിക്കണം പ്രധാനമന്ത്രി നൽകേണ്ടതെന്നും ഇവർ പറയുന്നു. മണിപ്പൂരിന്റെ ജനസംഖ്യാപരമായ സന്തുലനം തകർത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ദേശീയ പൗരത്വ രജിസ്റ്റർ പോലുള്ള ഒരു സംവിധാനം അത്യന്താപേക്ഷിതമാണെന്ന് കൊകോമി പറയുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ സന്തുലിതാവസ്ഥയെ തകർക്കുന്ന അസ്വാഭാവികമായ ജനസംഖ്യാ വർധനവ് പരിഹരിക്കാനാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുമ്പോഴും, ഇത് ഒരു പ്രഹസനമോ തിരഞ്ഞെടുപ്പടിസ്ഥാനത്തിലുള്ള ഇടപെടലോ ആയി മാറരുതെന്നും അവർ അഭ്യർത്ഥിച്ചു.

content summary: As Modi arrives in Manipur today, both the Kukis and Meiteis have put forward their respective demands

 

Leave a Reply

Your email address will not be published. Required fields are marked *

×