ഉത്സവം കഴിഞ്ഞ് മടങ്ങിയവര്‍ക്കിടയിലേക്ക് പൊലീസ് വാന്‍ ഇടിച്ചു കയറി മൂന്നു മരണം

അഴിമുഖം പ്രതിനിധി

പത്തനംതിട്ട അടൂരില്‍ എഴംകുളം ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ഉത്സവം കണ്ടുമടങ്ങിയവര്‍ക്കിടയിലേക്ക് പൊലീസ് വാന്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു. എഴംകുളം സ്വദേശി ശങ്കരപ്പിള്ള(72) ഭാര്യ രത്‌നമ്മ(65) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് വാന്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അപകടമുണ്ടാക്കിയ വാന്‍ സ്ഥലത്തുനിന്നു നീക്കാനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. വാഹനം തകര്‍ക്കാനും കത്തിക്കാനും ശ്രമമുണ്ടായി. കൂടുതല്‍ പൊലീസിനെ സ്ഥലത്ത്‌ വിന്യസിച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വാനിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

This post was last modified on December 27, 2016 2:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment