July 17, 2026 |
Share on

വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച്‌ യൂനിസ് ഖാന്‍

 അഴിമുഖം പ്രതിനിധി ഏകദിന ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ച് പാക് ക്രിക്കറ്റ് താരം യൂനിസ് ഖാന്‍. വിരമിക്കലുമായി ബന്ധപ്പെട്ട് താന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്നും മറ്റാരൊ ആണ് അത്തരമൊരു വാര്‍ത്ത ട്വീറ്റ് ചെയ്തതെന്നുമാണ് യൂനിസ് ഖാന്റെ വിശദീകരണം. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏകദിനക്രിക്കറ്റ് മതിയാക്കുന്നുവെന്ന് യൂനിസ് ഖാന്‍ ട്വീറ്റ് ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.  ലോകകപ്പിന് ശേഷമായിരിക്കും വിടവാങ്ങല്‍ എന്നുമായിരുന്നു വാര്‍ത്ത. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തില്‍ തിരിച്ചെത്തിയ യൂനിസിന് […]

 അഴിമുഖം പ്രതിനിധി

ഏകദിന ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ച് പാക് ക്രിക്കറ്റ് താരം യൂനിസ് ഖാന്‍. വിരമിക്കലുമായി ബന്ധപ്പെട്ട് താന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്നും മറ്റാരൊ ആണ് അത്തരമൊരു വാര്‍ത്ത ട്വീറ്റ് ചെയ്തതെന്നുമാണ് യൂനിസ് ഖാന്റെ വിശദീകരണം.

നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏകദിനക്രിക്കറ്റ് മതിയാക്കുന്നുവെന്ന് യൂനിസ് ഖാന്‍ ട്വീറ്റ് ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.  ലോകകപ്പിന് ശേഷമായിരിക്കും വിടവാങ്ങല്‍ എന്നുമായിരുന്നു വാര്‍ത്ത.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തില്‍ തിരിച്ചെത്തിയ യൂനിസിന് ലോകകപ്പിലെ പാക്കിസ്ഥാൻ തോറ്റ രണ്ട് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ഇതോടെ യൂനിസ് വിരമിക്കണമെന്ന ആവശ്യവുമായി പാക് മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

37കാരനായ യൂനിസ് 263 ഏകദിനങ്ങള്‍ പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 31.31 ശരാശരിയില്‍ 7,203 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. ഏഴ് സെഞ്ച്വുറികളും 48 അര്‍ദ്ധ സെഞ്ച്വുറികളുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×