അഴിമുഖം പ്രതിനിധി
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായ ചന്ദ്രാ കൃഷ്ണമൂര്‍ത്തി അവധിയില്‍ പ്രവേശിച്ചു. സര്‍വകലാശാലയുടെ ഭരണം താറുമാറായിയെന്ന് ആരോപിച്ച് വിസിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 27 മുതല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങള്‍ ചന്ദ്ര നേരിന്നുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പില്‍ നിന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിസി അവധിയില്‍ പ്രവേശിച്ചത്. അവര്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ അവധിയില്‍ തുടരാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
This post was last modified on December 27, 2016 3:18 pm
Leave a Comment