June 05, 2026 |
Share on

ഓസിസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ് ഇനി പരിശീലക വേഷത്തില്‍

ഓസ്‌ട്രേലിയയുടെ ട്വന്റി-20 ടീമിന്റെ സഹപരിശീലകനായി അടുത്തമാസം പോണ്ടിങ് ചുമതലേയേല്‍ക്കും

ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ് പരിശീലക വേഷത്തില്‍ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരുന്നു. ഓസിസ് ടീമിന്റെ
ഇടക്കാല പരിശീലകനായിട്ടാണ് പോണ്ടിങ്ങ് എത്തുന്നത്. ഓസ്‌ട്രേലിയയുടെ ട്വന്റി-20 ടീമിന്റെ സഹപരിശീലകനായി അടുത്തമാസം പോണ്ടിങ് ചുമതലേയേല്‍ക്കുമെന്നാണ് വിവരം. സമീപകാലത്ത് ഓസിസ് ടീമിന്റെ പരിശീലകനായി എത്തിയ രാജ്യാന്തര താരങ്ങളില്‍ മൂന്നാമത്തെയാളാണു പോണ്ടിങ്.

അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പരിശീലിപ്പിക്കാനാണു ഇടക്കാല ചുമതല നല്‍കി പോണ്ടിങ്ങിനെ എത്തിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ലാംഗര്‍, ജാസണ്‍ ഗില്ലെസ്പി എന്നിവര്‍ക്കൊപ്പമായിരിക്കും പഴയ ക്യാപ്റ്റന്‍ പരിശീലക വേഷത്തില്‍ എത്തുക.

ടീമിന്റെ ഹെഡ്‌കോച്ച് ഡാരെന്‍ ലേമാന്‍, അസിസ്റ്റന്റ് ഡേവിഡ് സാക്കെര്‍ എന്നിവര്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലായതു കൊണ്ടാണ് ഇടക്കാല പരിശീലകരായി മുന്‍ താരങ്ങളെ കൊണ്ടുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×