July 18, 2026 |
Share on

മുത്തലാഖിനെ പിന്തുണക്കുന്നവര്‍ പാകിസ്താനില്‍ പോകൂ; പ്രമോദ് മുത്തലിക്

അഴിമുഖം പ്രതിനിധി ടിപ്പു ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തലാക്കണമെന്നും മുത്തലാഖിനെ പിന്തുണക്കുന്നവര്‍ പാകിസ്താനില്‍ പോയി ജീവിക്കണമെന്നും ശ്രീറാം സേനാ തലവൻ പ്രമോദ് മുത്തലിക്.  ഹിന്ദുക്കളുടെ വോട്ട് വാങ്ങിയാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നതെന്നും അതുകൊണ്ടുതന്നെ രാമക്ഷേത്രം, ഗോവധം, പാകിസ്ഥാൻ എന്നീ വിഷയങ്ങളിൽ ഇടപെടേണ്ടത് മോദിയുടെ ഉത്തരവാദിത്തമാണെന്നും പ്രമോദ് മുത്തലിക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശ്രീറാംസേന 2009 ൽ മംഗളൂരുവിൽ നടത്തിയ പബ്ബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകവെയാണ് മുത്തലിക് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. “ടിപ്പു ജയന്തി തെറ്റാണ്. […]

അഴിമുഖം പ്രതിനിധി

ടിപ്പു ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തലാക്കണമെന്നും മുത്തലാഖിനെ പിന്തുണക്കുന്നവര്‍ പാകിസ്താനില്‍ പോയി ജീവിക്കണമെന്നും ശ്രീറാം സേനാ തലവൻ പ്രമോദ് മുത്തലിക്. 

ഹിന്ദുക്കളുടെ വോട്ട് വാങ്ങിയാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നതെന്നും അതുകൊണ്ടുതന്നെ രാമക്ഷേത്രം, ഗോവധം, പാകിസ്ഥാൻ എന്നീ വിഷയങ്ങളിൽ ഇടപെടേണ്ടത് മോദിയുടെ ഉത്തരവാദിത്തമാണെന്നും പ്രമോദ് മുത്തലിക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശ്രീറാംസേന 2009 ൽ മംഗളൂരുവിൽ നടത്തിയ പബ്ബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകവെയാണ് മുത്തലിക് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.

“ടിപ്പു ജയന്തി തെറ്റാണ്. ഇക്കണക്കിനുപോയാൽ കോണ്‍ഗ്രസ് സർക്കാർ ഒസാമ ബിൻലാദൻ ജയന്തിയും ആഘോഷിക്കും”. ടിപ്പു ജയന്തി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്നും മുസ്ലിം വോട്ടുകൾ സഞ്ചിയിലാക്കാൻ സംസ്ഥാന സർക്കാരിനുള്ള ഏക ഉപാധിയാണ് ടിപ്പുജയന്തിയെന്നും പ്രമോദ് മുത്തലിക് ആരോപിച്ചു.

മുത്തലാഖിനെ പിന്തുണക്കുന്ന ആളുകൾ പാക്കിസ്ഥാനിൽ പോയി ജീവിക്കണമെന്നും ഉഡുപ്പി കൃഷ്ണ മഠത്തിലെ ‘പന്തിഭേദ’യുമായി ബന്ധപ്പെട്ട് ചില തീവ്രവാദികൾ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയാണെന്നും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഏജന്റുമാർ സ്വയം മതേതരർ എന്ന് വിളിക്കുകയാണെന്നും മുത്തലിക് അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×