June 26, 2026 |
Share on

പ്രവാസി വോട്ടര്‍ പട്ടിക : പേരുചേര്‍ക്കാന്‍ ഇനി മൂന്നു ദിവസം കൂടി മാത്രം

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക്‌സഭ പാസാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാന്‍ ഇനി മൂന്നുദിവസം മാത്രം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. അതു വരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

ഈ പട്ടികയില്‍ പേരുളളവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക്‌സഭ പാസാക്കിയത്. വോട്ടവകാശം എന്ന ദീര്‍ഘനാളത്തെ ആവശ്യം യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ വോട്ടവകാശത്തിനായി എത്തുന്ന പ്രവാസികള്‍ കുറവാണ്. താഴെ തട്ടിലുള്ള പ്രവാസികള്‍ക്കിടയിലേക്ക് ഈ സന്ദേശം വേണ്ടത്ര എത്തിയിട്ടില്ല. https://www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ലളിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. തങ്ങളുടെ ബൂത്തിന്റെ കരടു വോട്ടര്‍പട്ടിക http://ceokerala.gov.in/electoralrolls.html എന്ന ലിങ്കില്‍ നിന്നും പിഡിഎഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×