നല്ല ജോലിയും ജീവിതവും ഏതൊരു ഉദ്യോഗാർഥിയും കാണുന്ന സ്വപനമാണ്. ഇതേ സ്വപനം കൊണ്ടാണ് അന്നയും 2024 മാർച്ച് 18 ന് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യയുടെ പൂനെ ഓഫീസിൽ ജോലിക്കെത്തിയത്. ‘ പലരും രാജി വച്ച് പോയി ആ ചരിത്രം നീ വേണം തിരുത്താൻ എന്നാണ് ആദ്യ ദിവസം ടീം മാനേജർ അന്നയോട് പറഞ്ഞത്. ബിരുദദാന ചടങ്ങിൽ പോലും ഞങ്ങളോടൊപ്പം ചെലവഴിക്കാൻ അന്നക്ക് സാധിച്ചില്ല ‘ എന്നും പിതാവ് പറഞ്ഞു. pressure that costs life
‘ പലപ്പോഴും രാവും പകലുമില്ലാതെയാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി വൈകിയുള്ള ജോലിക്ക് ശേഷം ഒന്നര രണ്ട് മണിയോടെയാണ് റൂമിൽ എത്തുക. എങ്കിൽ പോലും ഓഫീസിൽ നിന്നും ജോലിക്കുള്ള വിളി വരാറുണ്ട് എന്നും അന്നയുടെ പിതാവ് പറയുന്നു. അന്ന ജോലി ചെയ്തിരുന്ന ടീമിലെ ആറ് പേരാണ് ജോലിഭാരം മൂലം 2024 ൽ രാജിവച്ചത് ‘ എന്നും അന്നയുടെ പിതാവ് സിബി പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാനും നോ പറയാനും സാധിക്കാത്തതും ആണ് അന്നയെ പോലുള്ളവരെ മരണ ത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ പ്രൊഫസർ ഡോ. അരുൺ ബി നായർ.
ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുൻഗണനാ ക്രമണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒന്നാമത്തേതും ജീവനോടെ ഇരിക്കുക എന്നതാണ്. ആരോഗ്യവും സന്തോഷത്തിനും ശേഷമാണ് ജോലിക്ക് സ്ഥാനമുള്ളൂ. ഈ മുൻഗണനാക്രമം പാലിച്ചു കൊണ്ട് ജീവിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. ജോലി- ജീവിത സന്തുലിതാവസ്ഥയിലെ പ്രധാന ഘടകമാണ് എട്ട് മണിക്കൂർ നേരമെങ്കിലും ഉള്ള ഉറക്കം. അടുത്തത് ഒരു മണിക്കൂർ നേരമെങ്കിലും സൂര്യ പ്രകാശത്തിൽ വ്യായാമം ചെയ്യുക. അതിനോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക എന്നത്. അതിനൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുക്ക് സ്വന്തമായി നാം കണ്ടെത്തുന്ന സമയം. ജോലി സമയം ഒരിക്കലും 12 മണിക്കൂറിൽ കവിയരുത്. എട്ടു മണിക്കൂർ ജോലി സമയം ആണ് ഏറ്റവും അനുയോജ്യം എന്നും ഡോക്ടർ പറയുന്നു.
ജോലി സമ്മർദ്ദം കൂടുമ്പോൾ പ്രധാനമായും അനുഭവപ്പെടുക ശാരീരികമായ ബുദ്ധിമുട്ടുകളാണ്. അമിതമായ നെഞ്ചിടിപ്പ്, തലവേദനയും അനുഭവപ്പെടും. ഇത് പിന്നീട് ഉറക്ക കുറവായും മാറും. ഉറക്കം കുറഞ്ഞ് കഴിഞ്ഞാൽ ശാരീരികാരോഗ്യത്തെയും മനസികാരോഗ്യത്തെയും സാരമായി ബാധിക്കും. സ്വാഭവികമായും ജോലി സ്ഥലത്തേക്ക് പോകാനുള്ള താല്പര്യം കുറയുകയും, ചിന്തകളുടെ ഗതിവേഗം കുറയുന്നത് മൂലം പ്രവർത്തന ക്ഷമത കുറയുകയും ചെയ്യും. അമിതമായ ജോലി സമ്മർദ്ദമ വിഷാദ രോഗവും ഉത്കണ്ഠ രോഗങ്ങളിലേക്കും വഴി വയ്ക്കും. കൂടാതെ, അമിത രക്തസമ്മർദ്ദം, അൾസർ, പ്രമേഹം, സന്ധിവാദം ഉണ്ടാക്ക് കൂടാതെ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം അമിത സമ്മർദ്ദമാണ്.
എരിഞ്ഞടങ്ങൽ അഥവാ ‘ ബേൺ ഔട്ട് ‘
സമ്മർദ്ദം കൂടുതൽ ഉള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ മടുപ്പ് എന്ന അവസ്ഥയിലേക്ക് കടക്കും. ഈ മടുപ്പിനെ എരിഞ്ഞടങ്ങൽ അഥവാ
‘ ബേൺ ഔട്ട് ‘ എന്നാണ് വിളിക്കുക. ഈ അവസ്ഥയിൽ ഉള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ്, ജോലി ഒഴിവാക്കുക എന്ന അവസ്ഥയിൽ അവർ എത്തിച്ചേരും. അത് ഇത്തരക്കാരെ മാനസികമായ അസാന്നിധ്യം ഉണ്ടാകാൻ ഇടവരുത്തും. അടുത്ത ഘട്ടത്തിൽ ഓർമക്കുറവ് ഇവരിൽ സംഭവിക്കാൻ കാരണമാകും. ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത, അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക, കൂടുതലായോ കുറവായോ ഉറങ്ങുക. തുടങ്ങിയവയാണ് വിഷാദത്തിന്റെ ലക്ഷണങ്ങൾ. ജോലിയിലെ അമിതമായ ഭാരം സ്വകാര്യ ജീവിതത്തെയും വ്യക്തി ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെങ്കിൽ നോ പറയാനുള്ള അവകാശം നമുക്കെല്ലാവർക്കും ഉണ്ട്. ഈ അവകാശത്തെയാണ് സ്വഭാവ ദൃഢത എന്ന് പറയുന്നത്. പലയാളുകളും നോ പറയാൻ മടിക്കുന്നത് താൻ മോശക്കാരി ആകുമോ ജോലി സ്ഥലത്ത് വേണ്ടത്ര പരിഗണ കിട്ടാതെ വരുമോ എന്ന പലതരത്തിലുള്ള വ്യാകുലതകൾ മൂലമാണ്. നോ പറയുന്നത് പരാജയത്തിന്റെ ലക്ഷണമാണ് എന്ന് കരുതുന്നവരും കുറവല്ല.
ജോലി മാത്രം ജീവിതം ആകുമ്പോൾ ഓർക്കേണ്ട ഒരു കാര്യം ഞാൻ എന്ന വ്യക്തി ആ സ്ഥാപനത്തിൽ ഇല്ലെങ്കിൽ അവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല മറിച്ച് നമ്മുടെ പ്രിയപ്പെട്ടവർക്ക് അത് ഒരു തീരാനഷ്ടമാവുകയും ചെയ്യും. ഒരു കാരണവശാലും ജോലി ജീവിതത്തേക്കാൾ വലുതാണ് എന്ന് ധരിക്കരുത്. ജോലി സമ്മർദ്ദം ആരോടും തുറന്ന് പറയാതെ ഇരിക്കുന്നതും വലിയ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും. ആരോഗ്യത്തിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കം നൽകേണ്ടത്.
കമ്പനികൾ എല്ലാ വർഷവും ക്യാമ്പസ് റിക്രൂട് മെന്റ് വഴി ഒരു പാട് പേരെ ജോലിക്കെടുക്കണമെങ്കിൽ അത്രയും കൊഴിഞ്ഞ് പോക്ക് ആ കമ്പനികളിൽ നടക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. പരമാവധി ജോലി ചെയ്യിപ്പിക്കുകയും മറ്റു ജീവനക്കാരോട് താരതമ്യം ചെയ്യുന്നതും സ്ഥിരമാണ്. തൊഴിലിങ്ങളിൽ വെൽനെസ്സ് ഗ്രൂപ്പുകൾ ആവശ്യമാണ്. ജീവനക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാനും, വേണ്ട നിർദേശങ്ങൾ നൽകാനും ഇത്തരം ഗ്രൂപ്പുകൾക്ക് സാധിക്കണം.
content summary; pressure that costs life anna sebastian death