അമിത് ഷായുടെ അംബേദ്കർ പരാമർശത്തെ പ്രതിരോധിക്കുന്നതിനിടെ അംബേദ്കറോട് കോൺഗ്രസ് കാണിച്ച അനീതികളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിഭക്ത ബംഗാളിലെ ജെസ്സോർ-ഖുൽന മണ്ഡലത്തിൽ നിന്ന് ഭരണഘടനാ അസംബ്ലിയിലേക്ക് 1946ലാണ് അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, അംബേദ്കറെ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തതിൽ സർദാർ വല്ലഭായ് പട്ടേൽ, ബിജി ഖരെ, കിരൺ ശങ്കർ റോയ് തുടങ്ങി കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. Dr. B.R. Ambedkar
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തൻ്റെ മന്ത്രിസഭയിൽ ചേരാൻ അംബേദ്കറെ ക്ഷണിച്ചു. 1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയായി അംബേദ്കർ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദു സ്ത്രീകൾ അനുഭവിക്കുന്ന അനീതികൾ അവസാനിപ്പിക്കുന്നതിനായി അദ്ദേഹം പൈലറ്റ് ചെയ്ത ഹിന്ദു കോഡ് ബിൽ പാസാക്കാത്തതിനെത്തുടർന്ന് 1951 സെപ്റ്റംബറിൽ നെഹ്‌റു മന്ത്രിസഭയിൽ നിന്ന് അംബേദ്കർ രാജിവച്ചു. Dr. B.R. Ambedkar
കൂടുതൽ വായനക്ക്:
Content Summary: Narendra Modi has chosen to highlight Congress’ alleged wrongdoings toward Dr. B.R. Ambedkar
Dr. B.R. Ambedkar jwaharlal nehru congress