Description
(Ambedkar and Partition of India) by VR Ajithkumar
ഭരണഘടന ശില്‍പി ഡോ.ബി ആര്‍ അംബേദ്കര്‍ രചിച്ച pakistan or partition of india എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ അന്തസത്ത ചോരാത്ത സംക്ഷിപ്ത വിശകലനമാണ് വി ആര്‍ അജിത്കുമാറിന്റെ ' അംബേദ്കറും ഇന്ത്യാവിഭജനവും'. പൊതുവില്‍ വായിക്കുന്ന ചരിത്രം അത് എഴുതുന്ന ആളിന്റെ താത്പര്യങ്ങളേയും ആ വ്യക്തി പ്രതിനിധീകരിക്കുന്ന ഇസങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാകാം. ഇടതുപക്ഷ-വലതുപക്ഷ ചരിത്രകാരന്മാരും അവര്‍ തയ്യാറാക്കിയ ചരിത്രവുമാണ് ഇന്ത്യയില്‍ കാണാനാകുന്നത്. ഇവിടെ ചോര്‍ന്നുപോകുന്നത് നിഷ്പക്ഷതയാണ്. നിഷ്പക്ഷരായി ചരിത്രം പറയുന്നവര്‍ വിളരമാണ്, അംബേദ്കര്‍ അതിനുള്ള ഉദ്ദാഹരണമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മുഖ്യധാര രാഷ്ട്രീയം അവഗണിച്ച നേതാവാണ് അംബേദ്കര്‍. 'Pakistan or Partition of India ' എന്ന ഗ്രന്ഥം ഏതെങ്കിലും ചരിത്ര ക്ലാസില്‍ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ചരിത്രം പഠിക്കുന്ന കുട്ടികളോട് കാട്ടുന്ന കടുത്ത അനീതിയാണതെന്ന് പറയേണ്ടി വരും. ഇന്ത്യ വിഭജനത്തെ സംബന്ധിച്ചും അതുവഴി അംബേദ്കറെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചരിത്ര വസ്തുകളാണ് വി ആര്‍ അജിത് കുമാര്‍ മലയാളത്തില്‍ രചിച്ച അംബേദ്കറും ഇന്ത്യാവിഭജനവും എന്ന പുസ്തകം.







