July 18, 2026 |
Share on

ഗവർണർ പി. സദാശിവം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും

അഴിമുഖം പ്രതിനിധി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാകും. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പൂർത്തിയാക്കി വരുന്നു. നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ മെയ് 12ന് വിരമിക്കും. അതോടെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് സദാശിവത്തെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറും. കേന്ദ്രനിലപാടിനെതുടർന്ന് ഗവര്‍ണറെന്ന നിലയിലുള്ള ഔദ്യോഗിക ജോലികള്‍ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പി. സദാശിവം. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ-രാജ്യസഭാ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുടെ കമ്മിറ്റിയാണ്ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ […]

അഴിമുഖം പ്രതിനിധി

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാകും. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പൂർത്തിയാക്കി വരുന്നു. നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ മെയ് 12ന് വിരമിക്കും. അതോടെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് സദാശിവത്തെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറും. കേന്ദ്രനിലപാടിനെതുടർന്ന് ഗവര്‍ണറെന്ന നിലയിലുള്ള ഔദ്യോഗിക ജോലികള്‍ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പി. സദാശിവം.

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ-രാജ്യസഭാ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുടെ കമ്മിറ്റിയാണ്ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ ശുപാര്‍ശ ചെയ്യുക. ഏപ്രില്‍ 20ന്‌ശേഷം ഈ കമ്മിറ്റിയുടെ സിറ്റിംഗ് ഉണ്ടാകും.

കേരളത്തിന് പുതിയ ഗവര്‍ണറെ കണ്ടെത്തുന്നതിനും കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ ഗവർണർ പാനലിലുള്ള മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ സംസ്ഥാന ഗവർണറാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×