January 18, 2025 |
Share on

ബോക്‌സ് ഓഫീസില്‍ പുഷ്പയുടെ റൂള്‍; മലര്‍ത്തിയടിക്കുമോ ദംഗലിനെയും!

പ്രഭാസ് നായകനായ ‘കൽക്കി 2898’ 646.31 കോടി രൂപയുടെ പ്രാദേശിക കളക്ഷനെ മറികടക്കുകയും അതുപോലെ ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ (640.25 കോടി രൂപ) തിങ്കളാഴ്ച ഇതിനോടകം പിന്നിടുകയും ചെയ്തു.

അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകൻ സുകുമാറിൻ്റെ പുഷ്പ 2: ദ റൂൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമാകുമോ എന്നതാണ് സിനിമാപ്രേമികളുടെ മനസ്സിൽ ഈയിടെയായി ഉയരുന്ന ചോദ്യം. എന്നാൽ ഇതാ ‘പുഷ്പ 2: ദ റൂള്‍’ ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. വെറും ആറു ദിനം കൊണ്ട് എലൈറ്റ് ക്ലബിൽ പ്രവേശിച്ച ‘പുഷ്പ 2’, ആഗോളതലത്തിൽ 2,070.3 കോടി രൂപ സമ്പാദിച്ച നിതേഷ് തിവാരിയുടെ ആമിർ ഖാൻ ചിത്രം ‘ദങ്കലിനെ’ (2016) മറികടന്ന് എക്കാലത്തെയും ഏറ്റവും വലിയ വരുമാനം നേടിയ ഇന്ത്യൻ സിനിമയായി മാറിയാൽ അതിശയിക്കാനില്ല. Pushpa 2: The Rule crosses the Rs 1000 crore mark

വാരാന്ത്യ കണക്കുകളുമായി താരതമ്യം ചെയ്താൽ പ്രവൃത്തിദിനങ്ങളിൽ 50 ശതമാനം പരിമിതമായ ഇടിവ് ഉണ്ടായിട്ടും അല്ലു അർജുൻ നായകനായ ചിത്രം ശക്തമായ ബോക്‌സ് ഓഫീസ് പ്രകടനം തുടരുകയാണ്. ചില സിനിമകൾ സമയം എടുത്ത് നേടുന്ന കളക്ഷൻ ഒറ്റ ദിവസം കൊണ്ടാണ് പുഷ്പ 2 നേടിയത്. ബുധനാഴ്ച വൈകുന്നേരം 7 മണി വരെ, ‘പുഷ്പ 2’ ഇന്ത്യയിലെ ആഭ്യന്തര ബോക്‌സ് ഓഫിസിൽ 27.71 കോടി രൂപ സമ്പാദിച്ചതായി സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 672.71 കോടി രൂപ ആയി മാറി.

തെലുങ്ക് വിപണിയിൽ ചിത്രം മൊത്തം 23.69% ഒക്യുപ്പൻസി നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഒക്യുപ്പൻസി 8.10% ആയിരുന്നപ്പോൾ ഉച്ചകഴിഞ്ഞ് അത് 29.27% ആയി ഉയർന്നു. ഹിന്ദി വിപണിയിലും ഈ കണക്കുകൾ സമാനമാണ്. കാരണം പുഷ്പ 2 മൊത്തത്തിൽ 21.43 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചതിരിഞ്ഞും ഷോകൾ യഥാക്രമം 14.42 ശതമാനമായി ഉയർന്നു.

ദങ്കലിനെ മറിക്കടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറാൻ പുഷ്പ 2 ആദ്യം, ബാഹുബലി 2: ദി കൺക്ലൂഷൻ (1,788.06 കോടി), RRR (1,230 കോടി), KGF: ചാപ്റ്റർ 2 (1,215 കോടി രൂപ) സൃഷ്ടിച്ച ആഗോള ബോക്സ് ഓഫീസ് റെക്കോർഡുകൾ തർക്കണം.

പ്രഭാസ് നായകനായ ‘കൽക്കി 2898’ 646.31 കോടി രൂപയുടെ പ്രാദേശിക കളക്ഷനെ മറികടക്കുകയും അതുപോലെ ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ (640.25 കോടി രൂപ) തിങ്കളാഴ്ച ഇതിനോടകം പിന്നിടുകയും ചെയ്തു.

ജഗദീഷ് പ്രതാപ് ബണ്ടാരി, ജഗപതി ബാബു, സുനിൽ, അനസൂയ ഭരദ്വാജ്, റാവു രമേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചന്ദ്രബോസിൻ്റെ വരികൾക്ക് ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും സൗണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത്. Pushpa 2′ box office collection Day 6

Post Thumbnail
ഗോൾഡൻ ​ഗ്ലോബിൽ തിളങ്ങി എമിലിയ പെരേസ്; പുരസ്കാരം നേടാനാകാതെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്വായിക്കുക

content summary; Pushpa 2: The Rule crosses the Rs 1000 crore mark

×