ഇന്നലെ ദുബായില്‍ ഒരു ആദരിക്കല്‍ ചടങ്ങ് നടക്കുന്നു. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും മഹിറാ ഖാനും റെഡ് കാര്‍പറ്റിലൂടെ പുഞ്ചിരിച്ച് നടന്നുവരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. മഹിറ ഖാന്‍ പരിപാടിയുടെ അവതാരക കൂടിയാണ്. എന്നാല്‍ ഇതിനേക്കാളൊക്കെ ശ്രദ്ധ ആകര്‍ഷിച്ചത് മറ്റൊന്നാണ്. സ്റ്റേജിന് പിറകില്‍ രണ്‍ബീറും മഹിറയും കാര്യമായ ചര്‍ച്ചയിലാണ്. എന്നാല്‍ എന്താണ് അവര്‍ സംസാരിക്കുന്നതെന്ന്് വീഡിയോയില്‍ വ്യക്തമല്ല.
എന്തായാലും താരങ്ങളുടെ ചര്‍ച്ച എന്തിനെ പറ്റി ആണെന്നതിനെ പറ്റിയുള്ള കൂലംഗുഷമായ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം പരിപാടിയില്‍ നാടകീയത സൃഷ്ടിക്കാനായുള്ള അഭിനയത്തിന്റെ ഭാഗമാണ് ഇരുവരുടേയും സംഭാഷണമെന്ന് കരുതുന്നവരുണ്ട്.
വീഡിയോ: